Flash News

Nattu Media

എൻഐടി കാവിവത്കരണം ചെറുത്തു തോൽപിക്കും.- മിസ്ഹബ് കീഴരിയൂർ


കെട്ടാങ്ങൽ: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ ടി.) ക്യാമ്പസിനെ ഉത്തരേന്ത്യൻ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കാവി വത്ക്കരിക്കാനുള്ള നീചമായ ശ്രമത്തെ കേരളത്തിലെ മതേതര ചേരി ശക്തമായി ചെറുത്തു തോൽപിക്കുമെന്ന് യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡൻറ് മിസ്ഹബ് കീഴരിയൂർ പ്രസ്താവിച്ചു. കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി എൻ.ഐടിക്കു മുമ്പിൽ സംഘടിപ്പിച്ച യുവ രോഷം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ ഐ ടി യിലെ പ്രൊഫസർ ഗാന്ധി ഘാതകൻ ഗോഡ് സയെ വരെ മഹത്വവത്കരിക്കുന്ന രീതി അത്യധികം അപകടമാണെന്ന് അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ ഐ സൽമാൻ അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു.


ജില്ലാ ട്രഷറർ കെ എം എ റഷീദ്, സെക്രട്ടറി എം നൗഷാദ്, നിയോജക മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി എൻ പി ഹംസ മാസ്റ്റർ,ട്രഷറർ ഒ ഹുസൈൻ,എം എസ് എഫ് സംസ്ഥാന സെക്രട്ടറി ശാക്കിർ പാറയിൽ, എൻ.എം ഹു സൈൻ ,അഹമ്മദ് കുട്ടി അരയങ്കോട്,എൻ പി ഹമീദ് മാസ്റ്റർ, ഹക്കീം മാസ്റ്റർ, സിദ്ദീഖ് തെക്കയിൽ, മുഹമ്മദ് കോയ കായലം, ജുനൈദ് കുന്നമംഗലം, ജുനൈദ് മൂർക്കനാട്,എൻ ടി അബ്ദുളള നിസാർ, സി.ടി മുഹമ്മദ് ശരീഫ് റിയാസ് പുത്തൂർ മഠം ഷമീൽ കുന്നമംഗലം, ഷമീർ പാഴൂർ,ജുനൈദ് പെരിങ്ങളം,ഷിയാദ്  പൊന്നാരി  മീത്തൽ, യാസീൻ കൂളിമാട്,അഷ്റഫ് പയ്യടിമീത്തൽ,റസാക്ക് പുള്ളന്നൂർ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി കുഞ്ഞിമരക്കാർ മലയമ്മ സ്വാഗതവും സിറാജ് ഈസ്റ്റ് മലയമ്മ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)