Flash News

Nattu Media

ചാലിയാർ ഇന്ന് പോർക്കളമാകും

ഒൻപതാമത് ചാലിയാർ ജലോത്സവം ഇന്ന് ചെറുവാടിക്കടവിൽ

✒️ റാഷിദ്‌ ചെറുവാടി

പേര്
കൊണ്ടും പെരുമ കൊണ്ടും ഒട്ടനവധി ചരിത്രങ്ങൾ കൊണ്ടും കോഴിക്കോടിന്റെ അന്തസ്സ് കാത്ത് സൂക്ഷിച്ച ഒരു നാടിന്റെ നാട്ടുത്സവം ഇന്ന് ചെറുവാടിയിൽ വിവിധ ഇടങ്ങളിലായി അരങ്ങേറും.

ജലോത്സവത്തിൽ മലബാറിലെ നാട്ടു രാജാക്കന്മാരായ പടയണികൾ കൊമ്പ് കോർക്കുന്ന വേളയിൽ ഇരുവഴഞ്ഞി ചാലിയാറിനോട് സലാം പറയുന്ന ചെറുവാടി എന്ന വീര ഇതിഹാസ നായകന്മാർ അന്തിയുറങ്ങുന്ന നാട്ടിൽ ഈ സീസണിലെ അവസാന വള്ളംക്കളി വേൾഡ് കപ്പ്‌ ആയിരിക്കും ചെറുവാടിയിൽ സാക്ഷ്യം വഹിക്കാൻ പോകുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പേരുകേട്ട പ്രമാണിമാരുടെ നായകത്തിൽ മലപ്പുറത്തിന്റെ മൊഞ്ചും കോഴിക്കോടിന്റെ മാധുര്യവും കൂടി കലരുന്ന ചെറുവാടിയിൽ ഇന്ന് ഓളങ്ങളെ കീറി മുറിച്ച് ജല പാത വെട്ടി ഒരുക്കുന്ന അമരക്കാരുടെ പിൻബലത്തിൽ അവസാനിച്ച ജലോത്സവങ്ങളിലെ കണക്കു തീർക്കാനും  ഒഴുകി എത്തുന്ന കാണികളുടെ മനം കവരാനും  മിസൈലുകളെ പോലെ അതിവേഗം കുത്തിച്ചുയരാന് അവർ വരികയാണ് ചെറുവാടിയുടെ മണ്ണിലേക്ക് .....

മറുഭാഗത്ത് പച്ച വിരിച്ച മാടിൽ വണ്ടി പ്രാന്ത് കൊണ്ട്  ചാലിയാറിന്റെ തീരങ്ങളെ പ്രകമ്പനം കൊള്ളിക്കാൻ ഓഫ്‌റോഡിലെ താരരാജാക്കന്മാർ അണിനിരക്കുന്ന ഓഫ്‌റോഡും മാറ്റുകൂട്ടുമ്പോൾ ഇന്ന് ചെറുവാടി കളർ ആകുമെന്നതിൽ തർക്കമില്ല....

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)