മാസങ്ങൾ പിന്നിട്ടിട്ടും അവഗണന തുടരുന്നു, എന്ന് ഉണരും കൊടിയത്തൂർ
കൊടിയത്തൂർ പഞ്ചായത്തിലെ പലയിടങ്ങളിലും തെരുവ് വിളക്കുകൾ പ്രകാശിക്കാതെയായിട്ട് മാസങ്ങൾ പിന്നിട്ടിട്ടും അധികൃതരുടെ അവഗണന തുടരുന്നു. കൊടിയത്തൂർ പഞ്ചായത്തിലെ പല വാർഡുകളിലെ പ്രദാന ഇടങ്ങളിൽ എല്ലാം ഇരുട്ടിലാണ്. രാത്രി ആയാൽ ഇതുവഴി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ് പലയിടത്തും. ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം വർധിച്ച ഇന്നത്തെ ഘട്ടത്തിൽ തെരുവ് വിളക്കുകൾ അടഞ്ഞ ഏരിയകൾ എല്ലാം ലഹരി സംഘങ്ങൾ തമ്പടിച്ച് നിൽക്കുകയാണ്.
കഴിഞ്ഞ ദിവസം ചെറുവാടി തെനെങ്ങാപറമ്പിൽ സുന്നി പള്ളിക്ക് സമീപം ഉള്ള അപകട വളവിൽ പുലർച്ചെ സമയം റോഡിന്റെ ദിശ കാണാത്തത് മൂലം നിയന്ത്രണം വിട്ട് ബൈക്ക് അടുത്തുള്ള വീട്ടിലേക്ക് പോയിരുന്നു. ഇവിടെ തെരുവ് വിളക്ക് കത്താതെ ആയിട്ട് ഒരു മാസത്തിൽ ഏറെ പിന്നിട്ടു.വളരെ തിരക്കു പിടിച്ച ഈ റോഡിൽ സ്കൂൾ, മദ്രസ വിദ്യാർഥികൾ ഉൾപ്പെടെ ഉള്ളവർ കാൽനടയായി പോകുമ്പോൾ എതിരെ വരുന്ന വാഹനങ്ങൾ കാണാത്ത അവസ്ഥയാണ്.
13ആം വാർഡിലെ കൈതക്കൽ ലക്ഷംവീട് റോഡിലെ 12/8 പോസ്റ്റിലെ ബൾബ് ഫീസായിട്ട് മാസങ്ങൾ കഴിഞ്ഞു.നിരവധി തവണ ഉത്തരവാദിത്തപെട്ടവരെ പരിസരവാസികൾ അറിയിച്ചിട്ടും പരിഹാരമില്ല പഞ്ചായത്ത് വാർഡ് മെമ്പർ ഉടൻ പരിഹാരം കാണണമെന്ന് എസ് ഡി പി ഐ ഇടവഴിക്കടവ് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.