Flash News

Nattu Media

വിദ്യാഭ്യാസ സമിതി രൂപീകരിച്ചു


മുക്കം: എസ്.കെ.എസ്.എസ്.എഫ് പന്നിക്കോട് യൂണിറ്റിന് കീഴിൽ മഹല്ലിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ട്രെന്റ് വിദ്യാഭ്യാസ സമിതി രൂപീകരിച്ചു. സംഘടനയുടെ മുക്കം മേഖല ജനറൽ സെക്രട്ടറി മുഹമ്മദ് ഷാഫി ചുള്ളിക്കാപ്പറമ്പ് യോഗം ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ് ട്രെന്റ് എഡ്യൂക്കേറ്റർ എ.പി. ഷംസുദീന്റെ നേതൃത്വത്തിൽ സമസ്‌ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ രക്ഷാധികാരിയായിട്ടുള്ള 20 അംഗ സമിതിയിൽ മഹല്ല് ഖത്തീബ് അബ്ദുൽ റഹൂഫ് ബാഖവി ചെയർമാനായും എൻ.പി. ശിഹാബുദ്ധീൻ കൺവീനറായും സേവനമനുഷ്ഠിക്കും. മദ്രസ്സ മാനേജ്‌മന്റ് കമ്മറ്റി പ്രസിഡന്റ് ഷൗക്കത്ത് പുളിക്കൽ, ജന. സെക്രട്ടറി എ.പി.സി. മുഹമ്മദ്, വർക്കിങ്ങ് സെക്രട്ടറി അബ്ദുസ്സലാം ഒങ്ങുങ്ങൽ, എസ്.വൈ.എസ്. യൂണിറ്റ് പ്രസിഡന്റ് അഷ്‌റഫ് പാറക്കണ്ടി, ട്രഷറർ അബ്ബാസ് ടി.കെ, ഡോ. ആരിഫ് അലി എ.പി., എസ്.കെ.എസ്.എസ്.എഫ്. യൂണിറ്റ് വൈസ് പ്രസിഡന്റുമാരായ സി.കെ ദിൽഷാദ്, ടി.കെ. മുഷ്ത്താഖ് എന്നിവർ സംസാരിച്ചു. യൂണിറ്റ് ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഫായിസ് പി.ടി. സ്വാഗതവും ഡാനിഷ് യു. നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)