മുക്കം: മുൻ തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയും, കർഷക കോൺഗ്രസിന്റെ തിരുവമ്പാടി മണ്ഡലം പ്രസിഡണ്ടും ആയിരുന്ന
ജോസ് അഗസ്റ്റിൻ തിരുവമ്പാടിയും, സഹപ്രവർത്തകരും എൻ.സി.പി.യിൽ ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചു
തോട്ടത്തിൻ കടവിൽ ചേർന്ന സ്വീകരണയോഗം എൻ.സി.പി ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ് പാർട്ടി പതാക നൽകി ഉദ്ഘാടനം ചെയ്തു.
എൻ.സി.പി മണ്ഡലം പ്രസിഡണ്ട് കെ പി രാജേഷ് അധ്യക്ഷൻ വഹിച്ചു.
എൻ. സി. പി ജില്ലാ ജനറൽ സെക്രട്ടറി പി പി ജോയ്,
ടി കെ സാമി, ഗുലാം ഹുസൈൻ ചെറുവാടി, അബ്ദുല്ല കുമാരനല്ലൂർ,
ടി വിനോദ്, ജോസഫ്
പൊലക്കുടിലിൽ , ജോൺസൺ പുത്തൻപുര, ജോർജ് തോമസ്, ശിവൻ കിഴക്കേപാടത്ത്, മുജീബ് ഒറിവിങ്കൽ എന്നിവർ സംസാരിച്ചു.
Tags:
MUKKAM
