✍️ ഗിരീഷ് കാരക്കുറ്റി
കേരള രാഷ്ട്രീയ മണ്ഡലത്തിൽ ഇടതോരവും വലതോരവും ചേർന്നു ഏറനാടൻ തമാശകൾ പൊട്ടിച്ച് ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തി കേരളക്കരയാകെ രാഷ്ട്രീയ പൊതുയോഗങ്ങളിൽ ശ്രോതാക്കളെ ചിരിപ്പിച്ചു ചിന്തിപ്പിച്ചു ജനഹൃദയങ്ങളിൽ ഇടം പാർത്ത പ്രിയപ്പെട്ട എൻെറ സുഹൃത്ത് അബ്ദുറഹിമാൻ പുൽപ്പറ്റയുടെ വിടവാങ്ങൽ ഇടനെഞ്ചിൽ തീകനൽ കോരിയിട്ടു.
മത്തായി ചാക്കോയുടെ വിയോഗത്തെ തുടർന്ന് തിരുവമ്പാടിയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ പ്രിയപ്പെട്ട ജോർജേട്ടൻ മത്സരിച്ചപ്പോൾ കൊടിയത്തൂർ കാരക്കുറ്റിയിൽ ഒരു മാസത്തോളം ഞങ്ങളുടെ കൂടെ താമസിച്ച് പ്രചരണ രംഗത്ത് സജീവമായി നിന്ന് ഒരുമിച്ച് ഭക്ഷണം കഴിച്ച് ഞങ്ങളുടെ കൂടെ കഴിയുമ്പോൾ ,ചിരിയുടെ ഭാണ്ഡക്കെട്ടുകളഴിക്കുമ്പോൾനർമ്മഭരിതമാവുമെല്ലാം .
ഇടക്കിടക്ക് വിളിക്കുമ്പോൾ ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങൾ ചർച്ച ചെയ്യുമ്പോഴും എല്ലാം നർമ ഭരിതമാവും സംസാര അവസാനം വരെ .
ഇനി ആ വിളിക്ക് കാതോർക്കേണ്ടതില്ല ...ശൂന്യത മാത്രം ഇന്നത്തെ സൂര്യാസ്തമയത്തിനുശേഷം മിന്നുന്ന താരകങ്ങൾക്കിടയിൽ അകാലത്തിൽ പൊലിഞ്ഞുപോയ നക്ഷത്രമായ് തമാശകൾ പൊട്ടിച്ചുകൊണ്ട് ചിരിച്ചു കൊണ്ടേയിരിക്കുന്നുണ്ടാവും ....പ്രിയ സുഹൃത്തേ താങ്കളുടെ നർമ്മം കലർന്ന ഏറനാടൻ തമാശകൾ മനസ്സിലെന്നും എനിക്ക് കൂട്ടായുണ്ടാവും .....
കണ്ണീർ പ്രണാമം.
