Flash News

Nattu Media

സാമൂഹ്യ ബാധ്യതകള്‍ നിര്‍വഹിക്കുന്ന വിദ്യാര്‍ഥി സമൂഹം കാലത്തിന്റെ ആവശ്യം : മന്ത്രി ഡോ. ആര്‍ ബിന്ദു



നോളജ് സിറ്റി: സാമൂഹ്യ ബാധ്യതകള്‍ നിര്‍വഹിക്കുന്ന വിദ്യാര്‍ഥി സമൂഹം കാലത്തിന്റെ ആവശ്യമാണെന്ന് ഉന്നത വിദ്യാഭ്യാസകാര്യ മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. മര്‍കസ് യുനാനി മെഡിക്കല്‍ കോളജില്‍ നിന്ന് പഠനം പൂര്‍ത്തീകരിച്ച 211 ഡോക്ടര്‍മാരുടെ ബിരുദധാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്ന വിദ്യാര്‍ഥികളെയും വിദ്യാസമ്പന്നരെയും നിര്‍മിക്കാനുള്ള മര്‍കസിന്റെ ശ്രമം ശ്ലാഘനീയമാണെന്നനും അവര്‍ കൂട്ടിച്ചേര്‍ത്തു. പഠിച്ച അറിവുകളെ സാമൂഹികമായി വിനിയോഗിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയട്ടെയെന്നും അവര്‍ ആശംസിച്ചു.
കേരള ആരോഗ്യ സര്‍വകലാശാലയുടെയും സെന്‍ട്രല്‍ കമ്മീഷന്‍ ഫോര്‍ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിനും കീഴില്‍ നാല് ബാച്ചുകളിലായി പഠനം പൂര്‍ത്തീകരിച്ചവരാണ് ബിരുദം സ്വീകരിച്ചത്. കേരളത്തിലെ ഏക യുനാനി മെഡിക്കല്‍ കോളജാണ് മര്‍കസ് യുനാനി മെഡിക്കല്‍ കോളജ്.
ബിരുദ ദാന ചടങ്ങില്‍ ലിന്റോ ജോസഫ് എം എല്‍ എ മുഖ്യാതിഥിയായി. നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. 
നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി, ഡോ. അബ്ദുസ്സലാം മുഹമ്മദ്, അഡ്വ. തന്‍വീര്‍ ഉമര്‍, യൂസുഫ് നൂറാനി, നൂറുദ്ദീന്‍ നൂറാനി, ഡോ. യു കെ മുഹമ്മദ് ശരീഫ്, റഹീമ ടി പി സംസാരിച്ചു. പ്രിന്‍സിപ്പല്‍ പ്രൊഫ. ശാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. എ സൈഫുദ്ദീന്‍ ഹാജി, ഡോ. സയ്യിദ് നിസാം റഹ്‌മാന്‍, ഡോ. അസ്മത്തുല്ല, ഡോ. ഇഫ്തിഖാറുദ്ദീന്‍, ഡോ. യു മുജീബ്, ഡോ. ഒ കെ എം അബ്ദുര്‍റഹ്‌മാന്‍, ഡോ. സല്‍മ ബാനു, ഡോ. സഹൂറുല്ല, ഡോ. ഉന്‍വാന്‍ സംബന്ധിച്ചു. 
 
കേരളത്തിന് പുറമെ ഉത്തരാഖണ്ഡ്, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് മെഡിക്കല്‍ പഠനം പൂര്‍ത്തീകരിച്ചത്. പത്തോളം സംസ്ഥാനങ്ങളില്‍ നിന്നായി മുന്നൂറോളം വിദ്യാര്‍ഥികളാണ് നിലവില്‍ മര്‍കസ് യുനാനി മെഡിക്കല്‍ കോളജില്‍ പഠനം നടത്തുന്നത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)