കൂളിമാട് : കളൻതോട് -കൂളിമാട് റോഡിന്റെ പ്രവൃർത്തി ഇഴഞ്ഞു നീങ്ങുന്നതിനെതിരെ ജനരോഷം' റോഡ് വശങ്ങളിലെ മരങ്ങൾ മുറിച്ചു
മാറ്റിയെങ്കിലും വൈദ്യുത തൂണുകൾ മാറ്റുന്നത് ഇപ്പോഴും അനശ്ചിതത്തിലാണ്. കരാർ പുതിയ കമ്പനിയായ പി ടി എസ് ഏറ്റെടുത്താണ് പ്രവൃത്തി നടത്തുന്നത്. കൂളിമാട് പാലം വന്നതോടെ കൂളിമാട് ഇരു ജില്ലകളെയും എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പ്രധാന ഗ്രാമീണ പാതയാണ് കൂളിമാട് കളൻതോട് റോഡ്. പ്രമുഖ അർബുദരോഗചികിത്സാലയമായ എം വി ആർ ആശുപത്രിയിലേക്ക് നൂറു കണക്കിന് രോഗികൾ എത്തുന്ന മാർഗം കൂടിയാണ് ഇത് .നാല് വർഷമായി പ്രദേശവാസികളും യാത്രക്കാരും പരാതി കൊടുത്തെങ്കിലും യാതൊരു മാറ്റവുമില്ലാതെ തുടരുകയാണ് റോഡിന്റെ അവസ്ഥ.
ഇതിനിടയിൽ ജല ജീവൻമിഷന്റെ കുടിവെള്ള പദ്ധതിക്ക് വേണ്ടിയും റോഡ് വെട്ടി പൊളിച്ചതോടെ കൂളിമാട് അങ്ങാടി മുതൽ കള്ളൻതോട് വരെ റോഡ് യാത്രക്കാർക്ക് ഏറെ പ്രയാസമാണ്. കനത്ത പൊടി ശല്യം കാരണം പല വീടുകളും ദുരിതത്തിലാണ്.ഇതിനിടെ യാത്രക്കാർ പലരും ഈ വഴിയുള്ള സഞ്ചാരം ഒഴിവാക്കി മറ്റു പല വഴികളും തേടുകയാണിപ്പോൾ. ഇത് വ്യാപാര മേഖലയെയും ബാധിക്കുന്നു. മുഖ്യമന്ത്രിയുടെ നവ കേരള സദസ്സിൽ അക്ഷര കൂളിമാട് നിവേദനം കൊടുത്തിരുന്നു.
ഈ വിഷയത്തിൽ പൊതുമരാമത് വകുപ്പിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും അടിയന്തര ശ്രദ്ധ പതിഞ്ഞാല്ലെങ്കിൽ റോഡ് ഉപരോധം അടക്കമുള്ള സമരങ്ങളിലേക്ക് നീങ്ങാനുള്ള ഒരുക്കത്തിലാണ് നാട്ടുകാരും കച്ചവടക്കാരും


