Flash News

Nattu Media

സൗഹൃദം സമ്പൂർണ സംഗമം നടന്നു

ദുബൈ | കാരശ്ശേരി കറുത്തപറമ്പ് കൂട്ടായ്മ, സൗഹൃദം യുഎഇയുടെ സമ്പൂർണ സംഗമം 'നാട്ടുകൂട്ടം' ദുബൈ മുശ്‌രിഫ്‌ പാർക്കിൽ നടന്നു. മുസ്തഫ ഒറുവിങ്ങലിന്റെ അധ്യക്ഷതയിൽ ലോക കേരള സഭാംഗം ശരീഫ് കാരശ്ശേരി ഉദ്ഘാടനം ചെയ്തു. യൂസഫ് കക്കാട്, അസ് ലം ടി, അബ്ബാസ് ടി പി, എൻജിനീയർ ശംസു, , അസ് ലം പൂനൂർ, ശിഹാബ് ചാലിൽ, ഫസ്‌ലു വലിയപറമ്പ്, നിസാർ ചാലിൽ, സൈനു ചോണാട് എന്നിവർ സംസാരിച്ചു.
പരിപാടിയിൽ മുതിർന്ന അംഗങ്ങളായ അബ്ദുറഹ്മാൻ കെ കെ, ശരീഫ് ഇ കെ, അബൂബക്കർ എം പി, അബ്ദുറഹ്മാൻ കെ പി, സുൽഫിക്കർ നീറോട്ട്, സലാം കളത്തിങ്ങൽ എന്നിവരെ ആദരിച്ചു. പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന മുതിർന്ന അംഗം ഗഫൂർ ചക്കിങ്ങലിന് ഉപഹാരം നൽകി. യുഎഇ ഗോൾഡൻ വിസക്ക് അർഹരായ ശരീഫ് കാരശ്ശേരി, ദിലീഫ് ഗിന്നസ്, മുസ്തഫ കാരശ്ശേരി എന്നിവർക്കുള്ള ഉപഹാരസമർപ്പണം ഉസ്മാൻ മാറാടി നിർവഹിച്ചു. സംഗമത്തോടനുബന്ധിച്ച് നടന്ന ഫുട്ബോൾ മത്സരത്തിൽ ട്രേഡേഴ്സ് എഫ്സി ജേതാക്കളായി. ജേതാക്കൾക്ക് ആലിക്കുട്ടി പെരിലക്കാട് സ്മാരക ട്രോഫിയും രണ്ടാം സ്ഥാനക്കാരായ എമിറേറ്റ്സ് സ്ട്രൈക്കേഴ്സിന് കെ പി ഹാഷിം സ്മാരക ട്രോഫിയും സമ്മാനിച്ചു. തുടർന്ന് ഷബീർ വി പി, സുഹൈൽ റോഷൻ, കുഞ്ഞബ്ദുല്ല എന്നിവർ  ഗാനാലാപനം നടത്തി. 

പരിപാടികൾക്ക് നസീർ പൊയിലിൽ, ഹർഷാദ് കെ, ഹാഷിം പി പി, ജാഫർ കെ, യാസർ ഇ കെ , ശാഫി കെ കെ, നിയാസ് കെ പി , ജാബിർ കെ, മുർഷിദ് കെ പി, ഷെഫീഖ് പി കെ, ഹാസിൽ നീറോട്ട്, സഹീർ പി കെ, നഈം വി പി, അർഷാദ് ഓടത്തെരു, അംജാസ്, ബാവുട്ടി കെ പി, ദിനിൽ ശ്രീനി, സാജിദ് കെ പി തുടങ്ങിയവർ നേതൃത്വം നൽകി.

ഷമീർ വി പി സ്വാഗതവും അൻഷാദ് ശാന്തിനഗർ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)