Flash News

Nattu Media

ഭക്തിയുടെ നിറവിൽ ആണ്ട് നേർച്ച സമാപിച്ചു


കൂളിമാട്
:  കേരള മുസ്ലിം ജമാഅത്ത് കൂളിമാട് യുണിറ്റ് സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ത്വാഹിറുൽ അഹ്ദൽ തങ്ങൾ 18-ാമത് ആണ്ട് നേര്‍ച്ച സമാപിച്ചു.  ചടങ്ങിൽ അബ്ദുൽ ജബ്ബാർ കോയ തങ്ങൾ അധ്യക്ഷനായി. അബ്ദുസ്സമദ് സഖാഫി മായനാട് മുഖ്യ പ്രഭാഷണം നടത്തി. ആത്മീയ സദസ്സിൽ സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ ബായാർ  പ്രാർത്ഥനക്ക് നേതൃത്വം നല്കി. സഖാഫി ബിരുദം നേടിയ എ.മുഹമ്മദ് സ്വാലിഹ്,പ്രവാസി പ്രമുഖൻ അറളയിൽ അഹമ്മദ് കുട്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു. സയ്യിദ് മുനീർ അഹ്ദൽ തങ്ങൾ,ഗ്രാമ
പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ,
സയ്യിദ് ഖാസിം അഹ്ദൽ, സയ്യിദ് അബൂബക്കർ പൂകുഞ്ഞി കോയ തങ്ങൾ, സയ്യിദ് സൽമാനുൽ ഫാരിസി, സയ്യിദ് അലി നിയാസ്, ഹുസൈൻ കുട്ടി സഖാഫി താത്തൂർ, കഴായിക്കൽ ഹമീദ് ഹാജി, എ.അബ്ദുറഹ്മാൻ സഖാഫി, മുർഷിദ് സിദ്ദീഖി, ടി.വി. അബ്ദുറഹ്മാൻ മദനി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)