കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പത്തനാപുരം ഗവ LP സ്കൂൾ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ MP അബ്ദുറഹിമാന്റെ അദ്ധ്യക്ഷതയിൽ ബഹു ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് VP സഫിയ ഹുസൈൻ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ
CK സഹ്‌ല മുനീർ , വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ MT ജംഷീറ ബാനു, മുൻ വാർഡ് മെമ്പർ VT ഉസ്മാൻ , NV ഷഫീഖലി മാസ്റ്റർ, MK ജുനൈസ്, വാർഡ് വികസന കൺവീനർ NV അബ്ദുൽ ഹമീദ് മാസ്റ്റർ, AM അബ്ദുൽ മജീദ്, T മുഹമ്മദലി മാസ്റ്റർ, MP ഉമ്മർ ( PTA വൈസ് പ്രസിഡന്റ്) MP ഷരീഫ്,NV മുജീബ് റഹ്മാൻ (മുൻ PTA പ്രസിഡന്റ് ) എന്നിവർ സംസാരിച്ചു. ചടങ്ങിന് ഹെഡ്മിസ്ട്രിസ് സുഫൈറത്ത് ടീച്ചർ സ്വാഗതവും PTA പ്രസിഡന്റ് MT സാദിഖ് നന്ദിയും പറഞ്ഞു. ചടങ്ങിൽ പ്രവർത്തി വേഗത്തിൽ പൂർത്തികരിച്ച കോൺട്രാക്ടർ അഷ്റഫ് CP ക്ക് PTA യുടെ ഉപഹാരം പഞ്ചായത്ത് പ്രസിഡന്റ് കൈമാറി.
Tags:
KIZHUPARAMB
