Flash News

Nattu Media

' വിത്തും കൈക്കോട്ടും ', ത്രിദിന വെള്ളരിനാടകം മുക്കം മാമ്പറ്റയിൽ തുടങ്ങി


മുക്കം
| മലയാള നാടക പ്രസ്ഥാനങ്ങളുടെ ആദ്യരൂപമായ വെള്ളരി നാടകങ്ങൾ കാർഷിക സംസ്കാരങ്ങളുടെ ഭാഗം കൂടിയായിരുന്നു. വെള്ളരികൃഷിക്കും മറ്റും കാവൽ കിടന്നിരുന്ന കൃഷിക്കാരും കാവൽ കുട്ടികളും അവരുടെ ഭാഷയിലും രീതിയിലും കളിച്ചു വന്നിരുന്ന നാടകങ്ങൾ പിന്നീട് ചില കളിയാശാന്മാർ നേതൃത്വം കൊടുത്ത് ഗൗരവമേറിയ വിഷയങ്ങളും കൃഷിപാഠങ്ങളും ഒക്കെ ഉൾപ്പെടുത്തി മെച്ചപ്പെടുത്തി.

വടക്കൻ മലബാറിൽ പ്രശസ്‌തമായിരുന്ന മാണിക്യവല്ലിയുടെ നേർച്ചെമ്പ് ഹുബ്ലി വീരണ്ണയുടെ സദാരാമയും ഇതിൽ എടുത്തുപറയേണ്ട വെള്ളരി നാടകങ്ങളാണ്. ഡോക്ടർ ടിപി സുകുമാരൻ്റെ ആഴ്‌വഞ്ചേരി വല്യുഷ്‌മാൻ ആണ് സ്വതന്ത്ര വെള്ളരി നാടകമായി ഗണിച്ചു പോരുന്നത്.

1936ൽ മലപ്പുറം ജില്ലയിലെ കീഴുപറമ്പിൽ മണ്ണിൽ തൊടി കാരാട്ട് കുഞ്ഞി പോക്കരും കൂട്ടരും അവതരിപ്പിച്ച ഹരിശ്ചന്ദ്രചരിതം നാടകത്തിലെ ഒരു ഭാഗമായ വിത്തും കൈക്കോട്ടും വെള്ളരി നാടകം 1917 മുതൽ കീഴുപറമ്പ് വെള്ളപ്പൊടം തീയറ്റേഴ്സ് അവതരിപ്പിച്ചു വരുന്നുണ്ട്.

വിവിധ യൂണിവേഴ്‌സിറ്റികളിലെ വിദ്യാർത്ഥികൾ വെള്ളരി നാടകങ്ങളെക്കുറിച്ച് പഠിക്കാനും പ്രോജക്ടുകൾ എഴുതാനും ആയി വരാറുണ്ട്. അതിൽ പലതും കേരളത്തിന് പുറത്തേക്കും പോയിട്ടുണ്ട്. തലശ്ശേരിയിലെ ശില്‌പ എന്ന കുട്ടി മലയാളത്തിലെ സ്വതന്ത്ര നാടകങ്ങൾ എന്ന ഗവേഷണത്തിൽ വെള്ളരി നാടകത്തെക്കുറിച്ച് ഒരു അധ്യായം തന്നെ രചിച്ചു ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. വർഷംതോറും പഠിതാക്കളുടെ എണ്ണം കൂടിക്കൂടി വരികയാണ്. സ്‌കൂളുകളിൽ പൊതു പരീക്ഷകൾക്ക് 5 മാർക്കിൻ്റെ ചോദ്യങ്ങൾ വെള്ളരി നാടകങ്ങളെ കുറിച്ചാണ്. വെള്ളരി നാടകങ്ങളെ തനി രൂപത്തിൽ കണ്ടവർ ഇന്ന് വളരെ വിരളമാണ്.

പുതുതലമുറയ്ക്ക് വെള്ളരി നാടകങ്ങൾ യഥാർത്ഥ രൂപത്തിൽ കാണിച്ചു കൊടുക്കാനും അവയുടെ പുനരുദ്ധാരണത്തിന് വേണ്ടി മൂന്നിട്ടിറങ്ങാനും അവസരം ഒരുക്കാൻ കേരളത്തിൻ്റെ എല്ലാ ഭാഗത്തും സ്ഥലങ്ങൾ അന്വേഷിച്ചിട്ടുണ്ട്. മലയോര കാർഷിക ഗ്രാമമായ മുക്കത്ത് അതിന് പറ്റിയ ഒരേക്കർ 20 സെൻറ് സ്ഥലം കണ്ടെത്തുകയും അവിടെ കൃഷിയോഗ്യമാക്കി ഏകദേശം 45 സെൻറ് വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്‌ത് ബാക്കിയുള്ള സ്ഥലത്ത് നാടകം കളിക്കാനും തീരുമാനിച്ചിട്ടുണ്ട് മുക്കം, കുന്നമംഗലം റോഡിൽ മാമ്പറ്റയിൽ ഫെബ്രുവരി 11, 12, 13 തീയതികളിൽ വെള്ളരി നാടകങ്ങൾ നടക്കുമ്പോൾ ഇതോടൊപ്പം നാളിതുവരെ രാസവളങ്ങളും കീടനാശിനികളും വിതറാതെ സൂക്ഷിച്ചു പോരുന്ന തൃശ്ശൂർ ആരങ്ങോട്ടുകരയിലെ വയലുകളിൽ വിളഞ്ഞ അരി കൊണ്ടുള്ള ജൈവ ഭക്ഷണവും വിളമ്പുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)