ഒരു നാടിന്റെ പുരോഗതിയുടെ നട്ടെല്ലായ പൊതു ഗതാഗതത്തിന്റെ വികസനത്തിന് കൈ കോർത്തൊരു ഒരു നാട്. വെസ്റ്റ് കൊടിയത്തൂർ റോഡ് കല്യാണം അങ്ങിനെ വികസന ചരിത്രത്തിൽ തങ്ക ലിപികളിൽ ഉല്ലേഖനം ചെയ്യപ്പെട്ടു. ഏറെ ഇടുങ്ങിയ വെസ്റ്റ് കൊടിയത്തൂരിലെ ഈ ഗ്രാമീണ പാത എന്നും അവിടത്തെ കല്യാണങ്ങളും, മരണങ്ങളും, ആളുകൾ കൂടുന്ന മറ്റു പരിപാടികൾക്കും ഏറെ പ്രയാസം ശ്രഷ്ടിക്കപ്പെട്ടിരുന്നു.40വർഷത്തിൽ അധികമായി ഈ റോഡിന്റെ ഞെരുക്കത്തിൽഅമർന്നു വീർപ്പു മുട്ടുകയായിരുന്ന ഈ നാട്ടിലെ ജനങ്ങൾ ഇന്ന് റോഡ് കല്യാണത്തെ ഉത്സവമാക്കി മാറ്റിയിരിക്കുകയാണ്.വെസ്റ്റ് കൊടിയത്തൂരിലെ നൂറു കണക്കിന് വീട്ടുകാരുടെ മനോഹരമായ മതിലുകൾ പൊളിച്ചാണ് ഈ റോഡിനു വീതി കൂട്ടുന്നത്. റോഡ് വികസന സമിതി പൊളിച്ച മതിലുകൾക്ക് പകരമായി പുതിയ മതിലുകൾ പണിത് കൊടുക്കും. ഈ പ്രവർത്തിക്ക് ഏതാണ്ട് അൻപതു ലക്ഷത്തിലധികം രൂപ ചിലവാകും. ഇതിന് പണം കണ്ടെത്താനാണ് റോഡ് കല്യാണം.റോഡിന്റെ പ്രവർത്തി പൂർത്തിയാകുന്നത്തോടെ ആറു മീറ്റർ പാത എന്ന നാട്ടുകാരുടെ ചിരകാല അഭിലാഷമാണ് യാഥാർഥ്യമാവുന്നത്.
Tags:
KODIYATHUR
