Flash News

Nattu Media

യൂത്ത് കോൺഗ്രസ്‌ പ്രതിഷേധ ധർണ്ണ അലങ്കോലപെടുത്താൻ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ശ്രമം


കെട്ടാങ്ങൽ: - ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ 12ആം വാർഡ് കുടുംബശ്രീയുടെ വ്യാജ രേഖ ചമച്ച് 20 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി അവശ്യപെട്ട് യൂത്ത് കോൺഗ്രസ്‌ നടത്തിയ പ്രധിഷേധ ധർണ്ണ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓളിക്കൽ ഗഫൂറിന്റെ നേതൃത്വത്തിൽ അലങ്കോലപെടുത്താൻ ശ്രമം.  തെറ്റ് ചെയ്തത്തിലുള്ള ഭയമാണ് സമരം പൊളിക്കാൻ ശ്രമിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ്‌ ആരോപിച്ചു. 

പഞ്ചായത്തിലെ 12ആം വാർഡിൽ “പുഞ്ചിരി“ യൂണിറ്റിൽ ഔദ്യോഗിക പ്രസിഡന്റ്‌ അറിയാതെ വ്യാജ രേഖ ചമച്ച് CDS ചെയർപേഴ്സൺ NP കമലയുടെ ശുപാർശയിൽ NIT -SBI ബ്രാഞ്ചിൽ നിന്നും ആണ് ലോൺ എടുത്തത്. 

ധർണ്ണ ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ റസാഖ് വളപ്പിൽ ഉദ്ഘാടനം ചെയ്‌തു യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അബ്ദുൽ ഹമീദ് അധ്യക്ഷനായി മണ്ഡലം പ്രസിഡന്റ്‌ വേലായുധൻ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ അസീസ് മാവൂർ ബ്ലോക്ക്‌ സെക്രട്ടറിമാരായ ഷെരീഫ് മലയമ്മ, MK അജീഷ്, കൃഷ്ണ ലേഖ,ഒ അശോകൻ,സുരേഷ്, റഫീഖ്, MK അനീഷ്, ഫഹദ് പാഴൂർ, ഗിരിജ, NK സുരേഷ് ബാബു, ബിനു എന്നിവർ സംസാരിച്ചു. വിഷ്ണു പൊന്നമംഗലം സ്വാഗതവും ഫൈജാസ് എരഞ്ഞിപറമ്പ് നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)