Flash News

Nattu Media

ഐൻസ്റ്റീൻ എൻഡോവ്മെൻ്റ് ക്വിസ് മത്സരം,കുനിയിൽ സൗത്ത് ജി എൽ പി എസ് ജേതാക്കൾ


കിഴുപറമ്പ് GVHSS ൽ നടത്തിയ ഐൻസ്റ്റിൻ  എൻഡോവ്മെൻ്റ് ക്വിസ്  മത്സരത്തിൽ ഫെസിൻ അഹ്മദ് പി.സി. (GLPS കുനിയിൽ സൗത്ത്) ഒന്നാം സ്ഥാനവും ലിസ (AUPS പത്തനാപുരം) രണ്ടാം സ്ഥാനവും അജൽ മുഹമ്മദ് (GLPS കിഴുപറമ്പ്)മൂന്നാം സ്ഥാനവും നേടി.
കിഴുപറമ്പ് പഞ്ചായത്തിലെ എല്ലാ എൽ.പി. സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ശാസ്ത്ര പ്രതിഭകളാണ് മത്സരത്തിൽ പങ്കെടുത്തത്.
വിജയികളായ ശാസ്ത്ര പ്രതിഭകൾക്ക് പ്രത്യേക സമ്മാനങ്ങൾ നൽകും. പരിപാടിയുടെ ഭാഗമായി ശാസ്ത്ര താൽപര്യം വളർത്തുന്നതിന് സഹായിക്കുന്ന രസകരമായ പരീക്ഷണങ്ങൾ ഉൾപ്പെടുത്തി  പി.എസ് .മനോമോഹൻ ചാത്തമംഗലം ശാസ്ത്ര ശിൽപശാല നടത്തി.
സജിത.കെ. ഷിജി. ടി, ബേബി ഷബ്ന പി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)