Flash News

Nattu Media

പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ നേരിട്ട് ഇടപ്പെട്ടു. വീടിന്റെ മുമ്പിൽ വലിയ കിടങ്ങു മൂലം പുറത്തിറങ്ങാൻ കഴിയാതെ വെന്ന കുടുംബത്തിന് ഒടുവിൽ ആശ്യാസം




കവിലട - ചെറുവാടി റോഡ് നന്നാക്കുന്നതിൻ്റെ ഭാഗമായി ഇന്നേക്ക് 5 ദിവസമായി , മാനസിക വെല്ലുവിളി നേരിടുന്ന ലൗ ഷോറിലെ ഒരു വിദ്യാർത്ഥിയും  പ്രായമായ ഉമ്മയും ശാരീരിക അവശത നേരിടുന്ന പിതാവും മാത്രം താമസിക്കുന്ന കാരാളി പറമ്പ് നായിപ്പറ്റ സ്വദേശിയുടെ വീടിൻ്റെ മുമ്പിൽ വലിയ കിടങ്ങ് നിർമിച്ചതുകാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ ഇന്ന് പൊതു ഗ്രൂപുകളിൽ വൻ ചർച്ചാ വിഷയമായിരുന്നു. തൊട്ടടുത്തുള്ള പറമ്പുകാരുടെ മതിൽ ചാടിക്കടന്നു വേണം പുറത്തുകടക്കാൻ. റോഡുപണികരാറെടുത്തഎഞ്ചിനീയറോട് കാര്യങ്ങൾ പറഞ്ഞെങ്കിലും ഒരു ചവിട്ടു പലകവരെ ഇട്ട് കൊടുത്തിട്ടില്ല.

എന്നാൽ വിവരം ശ്രദ്ധയിൽപ്പെട്ട കൊടിയത്തൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഫസൽ കൊടിയത്തൂർ നേരിട്ട് ഇടപ്പെടുകയായിരുന്നു 

മുനീർ കരാളിപ്പറമ്പ്, ബിലാൽ, കുട്ടിഹസ്സൻ പരവരിയിൽ എന്നിവരുടെ നേതൃത്വത്തിലാണ് തത്കാലികമായി കിടങ്ങിനു മുകളിലായി പാലം നിർമിച്ചത്.

അതേസമയം ഇവരുടെ ഈ ബുദ്ദിമുട്ട് ചെറുവാടി ലൈവ് വാർത്തയാക്കിയിരുന്നു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)