കവിലട - ചെറുവാടി റോഡ് നന്നാക്കുന്നതിൻ്റെ ഭാഗമായി ഇന്നേക്ക് 5 ദിവസമായി , മാനസിക വെല്ലുവിളി നേരിടുന്ന, ലൗ ഷോറിലെ ഒരു വിദ്യാർത്ഥിയും അവൻ്റെ പ്രായമായ ഉമ്മയും ശാരീരിക അവശത നേരിടുന്ന പിതാവും മാത്രം താമസിക്കുന്ന വീടിൻ്റെ മുമ്പിൽ വലിയ കിടങ്ങ് നിർമിച്ചതുകാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ഒരു കുടുംബം. തൊട്ടടുത്തുള്ള പറമ്പുകാരുടെ മതിൽ ചാടിക്കടന്നു വേണം ഇവർക്ക്
പുറത്തുകടക്കാൻ. റോഡുപണി കരാറുകാരുടെ എഞ്ചിനീയറോട് കാര്യങ്ങൾ പറഞ്ഞെങ്കിലും ഒരു ചവിട്ടു പലകവരെ ഇട്ട് കൊടുത്തിട്ടില്ല എന്നാണ് കുടുംബവും അയൽ വാസികളും പറയുന്നത്.
