ആസാം സ്വദേശിയായ യുവാവ് പൂച്ചയെ പച്ചക്ക് ഭക്ഷിച്ചു. കുറ്റിപ്പുറം ബസ്റ്റാൻ്റിൽ കഴിഞ്ഞദിവസം വൈകുന്നേരത്തോടെയാണ് സംഭവം. നാലുദിവസമായി താൻ പട്ടിണിയാണെന്ന് യുവാവ് നാട്ടുകാരോട് പറഞ്ഞു. ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്ന് എന്തോ കഴിക്കുന്നത് കണ്ട് കാര്യം അന്വേഷിച്ചപ്പോഴാണ് പൂച്ചയുടെ ശരീരഭാഗങ്ങളാണ് യുവാവ് കഴിക്കുന്നതെന്ന് നാട്ടുകാര്‍ക്ക് മനസിലായത്. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഭക്ഷണം വാങ്ങി നൽകിയപ്പോൾ ഇയാൾ ആർത്തിയോടെ കഴിച്ചെന്ന് പൊലീസ് പറയുന്നു. പൊലീസ് നല്‍കിയ ഭക്ഷണം മുഴുവന്‍ കഴിച്ചശേഷം ഇയാള്‍ അവിടെ നിന്നും പോവുകയായിരുന്നു.
ഇയാൾ മാനസകാസ്വാസ്ഥ്യം ഉള്ളയാളാണെന്നാണ് പൊലീസിന്റെ നിഗമനം. വിശന്നാല്‍ ആളുകള്‍ ഭക്ഷണം വാങ്ങി നല്‍കുമെന്നിരിക്കെ എന്തിനാണ് യുവാവ് ഇത്തരമൊരു പ്രവൃത്തി ചെയ്തതിന്‍റെ ഞെട്ടലിലാണ് നാട്ടുകാർ.
