Flash News

Nattu Media

ആംഗലേയ ഭാഷാ വിളംബരത്തിൽ ശ്രദ്ധനേടി ഷമീദ ടീച്ചർ


കൂളിമാട്
: പൊതുപരിപാടികളിലും സ്കൂൾ കലോത്സവങ്ങളിലും കായിക മേളകളിലും കുടുംബ സംഗമങ്ങളിലും ഇംഗ്ലീഷ് മീഡിയം സ്കൂൾഫെസ്റ്റുകളിലും മറ്റും ആംഗലേയ ഭാഷാ വിളംബരം നടത്തി ശ്രദ്ധേയമാവുകയാണ് എ.എം.ഷമീദ ടീച്ചർ. വടിവൊത്ത ഭാഷയും ഗാംഭീര്യശബ്ദവും വ്യാകരണം തെറ്റാത്ത വാക്യങ്ങളും സ്ഫുടമായ ശൈലിയും നിമിത്തം ഇംഗ്ലീഷ് ഭാഷക്കാരെ പോലും അത്ഭുതപ്പെടുത്താൻ എ.എം.ഷമീദക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം വാഴക്കാട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന എഡുക്കേഷൻ കോൺക്ലേവിൽ പങ്കെടുത്ത നൂറിലധികം പ്രതിനിധികളെയും സംഘാടകരെയും അനേകം സഹകാരികളെയും ശ്രദ്ധാകേന്ദ്രവും ഷമീദയായിരുന്നു. അതിഥികളായെത്തിയ മുഹമ്മദ് ഹനീഷ് ഐ എ എസ്, ടി.വി. ഇബ്രാഹിം എം എൽ എ , ഡോ: ഗിരീഷ് ചോലയിൽ തുടങ്ങിയവരിൽ വലിയ മതിപ്പുണ്ടാക്കാനും ഷമീദ ടീച്ചർക്കു സാധിച്ചു. ഇതേ സ്കൂളിലെ എച് എസ് വിഭാഗം ഇംഗ്ലീഷ് അധ്യാപികയും കൊടിയത്തൂർ സ്വദേശിനിയും പൊറ്റശ്ശേരി പി.സി. മുജീബുറഹ്മാൻ്റെ പത്നിയുമാണ് .ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയ ഈ അനൗസർ ദോഹ എം ഇ എസ് ഇന്ത്യൻ സ്കൂൾ 
മുൻ അധ്യാപികയാണ്

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)