Flash News

Nattu Media

കിഴുപറമ്പ് GVHSS ലെ " നാട്ടു നന്മ" പരിസ്ഥിതി ക്ലബ്ബ് പൊതുസ്ഥലങ്ങൾ ശുചീകരിച്ചു


കിഴുപറമ്പ് GVHSS ൽ സജീവമായി പ്രവർത്തിക്കുന്ന നാട്ടു നന്മ പരിസ്ഥിതി ക്ലബിന് കിഴിൽ മേലാപറമ്പ് കുന്നിൻ മുകൾ മുതൽ കുനിയിൽ വരെയുള്ള പാതയോരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പെറുക്കിയെടുത്ത് ശ്വചികരിച്ചു.
കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്നോളജി ആന്‍റ് എന്‍വയോണ്‍മെന്‍റ് അനുവദിച്ച ഇ.ഇ.പി. സ്കൂള്‍ പ്രോജക്റ്റിന്‍റെ ഭാഗമായാണ് കീഴുപറമ്പ് സ്കൂളിലെ “നാട്ടുനന്മ” പരിസ്ഥിതി ക്ലബ് പ്രവര്‍ത്തകർ ക്ലീനിംഗ് ഓഫ് പബ്ലിക് പ്ലെയ്സസ് ആന്‍റ് അവയെര്‍നെസ്സ് ഓണ്‍ പ്ലാസ്റ്റിക്‌ ഡിസ്പോസല്‍ എന്ന പരിപാടിയുടെ ഭാഗമായി
ക്ലീനിംഗ് നടത്തിയത്. തെരുവില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ കീഴുപറമ്പ് പഞ്ചായത്ത്‌ ഹരിത കര്‍മ്മ സേനയ്ക്ക് കൈ മാറി. കിഴുപറമ്പ് പഞ്ചായത്ത് പ്രസിഡന്‍റ്  പി.പി.സഫിയ , വൈസ് പ്രസിഡന്‍റ്  പി.പി.എ റഹ്മാന്‍, അസിസ്റ്റന്‍റ് സെക്രട്ടറി പി.അരവിന്ദന്‍,  സി.രതീഷ്‌ (H.I.), പഞ്ചായത്ത് മെമ്പര്‍  അബ്ദുറഹിമാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ക്ലബ്ബ് കോർഡിനേറ്റർ പി.നഷീദ, അധ്യാപകരായ കെ.ടി. ഖാലിസ, കെ.സൈഫുദ്ധീൻ, പി.റാഹത്ത്, കെ.ഷമിന തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)