മുക്കം: ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മെഗാ പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം മെയ് 11ന് നടക്കും. നീലേശ്വരം ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന കൂടിയാലോചനയോഗം നഗരസഭ കൗൺസിലർ എം ടി വേണുഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം കെ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം കെ ഹസീല, ഇളമന സുബ്രഹ്മണ്യൻ, അബ്ദുൽസലാം മുണ്ടോളി, സി ടി ജയപ്രകാശ് മാസ്റ്റർ, പി ചന്ദ്രബാബു, യു ടി ഹരിദാസ്, വിബീഷ്, ബുഷ്റ സി കെ, സത്താർ പുറായിൽ, അക്ബർ കെ കെ,റിയാസ് ചാലിൽ, നജ്മുദ്ദീൻ, സലാം പൈറ്റൂളി, ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. ഷറീന ടീച്ചർ സ്വാഗതവും നാസർ മാസ്റ്റർ നന്ദിയും പറഞ്ഞു.
Tags:
MUKKAM
