മുക്കം:കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൻ്റെ മാനേജിംഗ് കമ്മറ്റിയായ ഇ.എം.ഇ.എ യുടെ നാല്പതാം വാർഷികത്തോടനുബന്ധിച്ച് യു.പി. സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചിത്ര രചനാ മത്സരം "വർണ്ണോത്സവം'' വർണ്ണാഭമായി.
എഴുപതോളം വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരം ചിത്രകലാരംഗത്തെ വേറിട്ട കാഴ്ചയായി.
ചടങ്ങ് കാരിക്കേച്ചർ ആർട്ടിസ്റ്റും ഗിന്നസ് റക്കോർഡ് ഹോൾഡറുമായ എം റോഷ്ന പ്രധാനാധ്യാപകൻ്റെ തത്സമയ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ ജി.സുധീർ അധ്യക്ഷനായി, ആർട്സ് ക്ലബ് കൺവീനർ സി.കെ നവാസ്, രവീന്ദ്രൻ കുന്ദമംഗലം, നിസാം കാരശ്ശേരി, ഫാസിൽ കാരാട്ട് സംസാരിച്ചു
Tags:
KODIYATHUR

