Flash News

Nattu Media

പട്ടാപകൽ റിട്ടയേർഡ് അധ്യാപികയെ കാട്ടുപന്നി ആക്രമിച്ച സംഭവം; ഞായറാഴ്ച കാടിളക്കിനായാട്ട്


തോട്ടുമുക്കം
: തോട്ടുമുക്കത്ത് റിട്ട: അധ്യാപികയെ പട്ടാപകൽ കാട്ടുപന്നി അക്രമിച്ച സംഭവത്തിൽ നടപടിയുമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്. ഞായറാഴ്ച പ്രദേശത്ത് കാടിളക്കി നായാട്ട് നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസി: ദിവ്യ ഷിബു അറിയിച്ചു. എം. പാനൽ ഷൂട്ടർമാരുടെ നേതൃത്വത്തിൽ നടക്കുന്ന നായാട്ടിൽ പ്രദേശത്തെ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനാവുമെന്നാണ് പ്രതീക്ഷ. കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ ക്രിസ്റ്റീനക്ക് അടിയന്തരമായി പതിനായിരം രൂപ നൽകുമെന്നും പ്രസിഡൻറ് പറഞ്ഞു. 
ബുധനാഴ്ച രാവിലെയുണ്ടായ കാട്ടുപന്നി ആക്രമണത്തിൽ റിട്ട: അധ്യാപിക
നടുവത്താനിയിൽ  ക്രിസ്റ്റിന (74) ക്ക് കൈക്കും കാലിനുമാണ്  ഗുരുതരമായി പരിക്കേറ്റത് .
 തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂളിന്റെയും  സാന്തോം ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെയും ഇടയിൽ വെച്ചാണ് ആക്രമണമുണ്ടായത്. 
വീടുമുറ്റത്ത് ജോലി ചെയ്യുന്നതിനിടെ പെട്ടെന്ന് കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.
സ്കൂൾ കുട്ടികളുടെ ഇടയിലേക്കും കാട്ടുപന്നി ഓടിക്കയറിയെങ്കിലും ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)