Flash News

Nattu Media

പ്രാദേശിക രചനകൾ ശേഖരിക്കുന്നു


കേരള
സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടുകൂടി  സൗത്ത് കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന സീതി സാഹിബ്‌ കൾച്ചറൽ സെന്റർ ലൈബ്രറി,പ്രദേശത്തും സമീപ പഞ്ചായത്തുകളിലും ഉള്ള  എഴുത്തുകാരുടെ പുസ്തകങ്ങൾ, സോവനീറുകൾ, സ്മരണികകൾ തുടങ്ങിയവ ശേഖരിക്കുകയാണ്. ഇത്തരം പ്രസിദ്ധീകരണങ്ങൾ, പുസ്തകങ്ങൾ എന്നിവ  കൈവശമുള്ളവർ ലൈബ്രറിയിൽ എത്തിച്ചു കൊണ്ട് ഈ സദ്യമത്തിൽ പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നു. വൈകുന്നേരം 4 മണി മുതൽ 6.30 വരെ ലൈബ്രറി പ്രവർത്തിക്കും. നിങ്ങളുടെ പുസ്തകങ്ങൾ എടുത്തു വെച്ച് വിവരം പറഞ്ഞാൽ അങ്ങോട്ട് വന്ന് ഏറ്റുവാങ്ങുന്നതാണ്. ഞങ്ങളുടെ പുസ്തക ശേഖരണത്തിലേക്ക് മറ്റു പുസ്തകങ്ങൾ ഉണ്ടെങ്കിൽ അതും ലൈബ്രറിക്കായി തരണമെന്ന് അഭ്യർത്ഥിക്കുന്നു.
ഈ സദുദ്യമത്തോട് സർവ്വാത്മനാ സഹകരിക്കണമെന്ന് ലൈബ്രറി കമ്മിറ്റി അഭ്യർത്ഥിച്ചു.
    -- എ ആർ കൊടിയത്തൂർ,
 സെക്രട്ടറി
9605848833
 കാരാട്ട് മുഹമ്മദ് മാസ്റ്റർ,
ലൈബ്രറി ഇൻ ചാർജ്
9447393630

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)