സി എച് സെന്റർ ചുലൂരിലെ രോഗികളും കൂട്ടിരിപ്പുകാരും വളണ്ടിയർമാരും ശ്രദ്ധേയമായ ഒരു പരിപാടിക്ക് സാക്ഷികളായി . പാടിയും പറഞ്ഞും എന്നപേരിൽ ചെറുവാടി കമ്മ്യൂണിറ്റി ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ:മാനുലാലും കൊടിയത്തൂർ skup സ്കൂൾ അദ്ധ്യാപികയും കമ്മ്യൂണിറ്റി കൗൺസിലറുമായ ശബാന ചോലയുമാണ് പരിപാടി നടത്തിയത്.
സെന്റർ ജനറൽ സെക്രട്ടറി കെ എ ഖാദർ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെ പി യു അലി (പി ആർ ഓ )സ്വാഗതം പറഞ്ഞു. ട്രഷററർ പി പി മൊയ്‌ദീൻ ഹാജി. കുവൈറ്റ് കെ എം സി സി നേതാവ് ശറഫുദ്ധീൻ ചിറ്റാരിപ്പിലാക്കൽ, സെക്രട്ടറിമാരായ കെ അലിഹസ്സൻ ,ടി അബ്ദുറഹിമാൻ ഹാജി ,മാനേജർ ഇ സി എം ബഷീർ മാസ്റ്റർ കുന്നംഗലം ബ്ലോക്ക് പഞ്ചാത്ത് അംഗങ്ങളായ എം കെ നദീറ , സുഹറ വെള്ളങ്ങോട്ട്, മുംതാസ് ഹമീദ്, ചാത്തമംഗലം പഞ്ചായത്തു അംഗം ഹക്കീം മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
