Flash News

Nattu Media

ചിഹ്നം സംരക്ഷിക്കാനല്ല രാജ്യത്തെ വീണ്ടെടുക്കാനുള്ള പോരാട്ടം: സിപി ചെറിയ മുഹമ്മദ്


കെട്ടാങ്ങൽ
: ഒരു ഭാഗത്ത് ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽ ജനാധിപത്യം തിരിച്ചുപിടിക്കാനും ഇന്ത്യയെ വീണ്ടെടുക്കാനുമുള്ള അത്യുജ്ജല പോരാട്ടം നടക്കുമ്പോൾ മറുഭാഗത്ത് ചിഹ്നം സംരക്ഷിക്കാനുള്ള പരിഹാസകരമായ ദൗത്യമാണ് സി. പി. എം. നിർവ്വഹിച്ചു വരുന്നതെന്ന് മുസ്ലിം ലീഗ്  സംസ്ഥാന സെക്രട്ടറി  സി. പി.ചെറിയ മുഹമ്മദ് പറഞ്ഞു. രാജ്യം നിലനിന്നാലേ ചിഹ്നത്തിന്റെ ആവശ്യം വരികയുള്ളൂവെന്ന് സിപിഎം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാത്തമംഗലം പഞ്ചായത്ത്  യുഡിഎഫ് വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുംതാസ് ഹമീദ് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വനിതാ ലീഗ് ജനറൽ സെക്രട്ടറി ബുഷ്‌റ പാലക്കുറ്റി സ്വാഗതം പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി  ജ്യോതി ഗംഗാധരൻ മുഖ്യപ്രഭാഷണം നടത്തി.മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എൻ പി ഹംസ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്  മൈമൂന കടുക്കാഞ്ചേരി ,പി.കൗലത്ത്, ഒ.ഹുസൈൻ, യുഡിഫ് ചെയർമാൻ എൻ പി ഹമീദ് മാസ്റ്റർ,ജനറൽ കൺവീനർ ടി കെ സുധാകരൻ, പി. നുസ്രത്ത്,ശ്രീജ വെങ്ങേരിമഠം, ജയശ്രീഎന്നിവർ സംസാരിച്ചു. ഗിരിജ വെള്ളന്നൂർ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)