എടവണ്ണപ്പാറ: മൂന്ന് വർഷം മുമ്പ് ചീക്കോട് പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ ഏറാമ്പ്ര ശിവക്ഷേത്രത്തിലേക്ക് ടി വി ഇബ്രാഹിം എംഎൽ എ നടത്തിയ സൗഹൃദ സന്ദർശനത്തിനിടയിൽ ക്ഷേത്ര ഭാരവാഹികൾ ആയിരത്തി നാന്നൂറോളം വർഷംപഴക്കമുള്ള ശിവക്ഷേത്രത്തിലേക്ക് വാഹനമെത്തുന്ന രൂപത്തിൽ ഏറാമ്പ്ര വലിയ തോടിന് കുറുകെ ഒരു പാലം നിർമ്മിക്കാൻ സഹായിക്കണമെന്ന് ടി വി ഇബ്രാഹിം എംഎൽഎ യോട് ആവശ്യപ്പെട്ടിരുന്നു.അന്ന് അതിന് വേണ്ടത് ചെയ്യാം എന്ന് എംഎൽഎ അവർക്ക് വാക്ക് കൊടുത്തിരുന്നു.തുടർന്ന് ഈ തോടിന്കുറുകെ വിസിബികം റെഗുലേറ്റർ ബ്രിഡ്ജ് സ്ഥാപിക്കാൻ58 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ജലസേചന
വകുപ്പ് മന്ത്രിക്ക് സമർപ്പിച്ച് അനുമതി വാങ്ങിച്ചു. ഇതോടെ ക്ഷേത്ര ത്തിലേക്ക് ഗതാഗത സൗകര്യതിനുള്ള തടസ്സം നീങ്ങുകയായിരുന്നു. പാലത്തിന്റെ നിർമ്മാണോത്ഘാടനം ഉത്സവച്ഛായ പകർന്ന അന്തരീക്ഷത്തിൽ ടി വി ഇബ്രാഹിം എം എൽ എ നിർവ്വഹിച്ചു .എംഎൽഎ യും ജനപ്രതിനിധികളെയും ശിങ്കാരി മേള യുടെ അകമ്പടിയോടെ നാട്ടുകാർ സ്വീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇളങ്കയിൽ മുംതാസ് അദ്ധ്യക്ഷ്യത വഹിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി സഹീദ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ സി ഗഫൂർഹാജി, അംഗം പി അസ്ലം മാസ്റ്റർ,വാർഡ് മെമ്പർ
പി കെ വിജീഷ്,പഞ്ചായത്ത് അംഗങ്ങളായ ഫാതിമ ,കരീം, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ബീരാൻ ഹാജി,അബ്ദുല്ല വാവൂർ,പി ശ്രീധരൻ,ബാലൻ മാസ്റ്റർ,കെ ഇമ്പിച്ചി മോതി മാസ്റ്റർ,റിയാസ് ഓമാനൂർ, റഫീഖ് മാസ്റ്റർ, ദേവൻ, കെവി അബ്ദു സലാം, എം അബ്ദു റഹ്മാൻ, എം മുഹമ്മദ് അലി,നമ്പയിൽ ചോയിക്കുട്ടി, ലോഹിദാസൻ, കുഞ്ഞുട്ടി പൊന്നാട്,സിപി ശിഹാബ്, വൈ പി അർഷാദ്,അക്ബർ പൊന്നാട്, മണമ്മൽ അലി അക്ബർ, എൻ രവി, രാഘവൻ,പ്രസംഗിച്ചു.
