ചാലിയപ്പുറം ഹൈസ്കൂൾ PTA കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എളമരത്ത് വണ്ടൂർ സലാമിൻ്റെ വീട്ടുമുറ്റത്ത് കോർണർ PTA സംഘടിപ്പിച്ചു.
ക്ലാസ് റൂമുകളിലും സ്കൂൾ അങ്കണത്തിലേക്കും രക്ഷിതാക്കളെ വിളിച്ചു വരുത്തി നടത്തുന്ന പരമ്പരാ PTA കൾക്ക് പകരം സ്കൂൾ അദ്ധ്യാപകരും പി.ടി.എ. ഭാരവാഹികളും ഓരോരോ പ്രദേശത്തെ ഒരു പ്രത്യേക സ്ഥലത്ത് ചാലിയപ്പുറം ഹൈസ്കൂളിൽ പഠിക്കുന്ന ആ പ്രദേശത്തെ വിദ്യാർഥികളെയും രക്ഷിതാക്കളെയും പ്രദേശത്തെ പൊതു പ്രവർത്തകരെയും സംഘടിപ്പിച്ച് നടത്തുന്ന യോഗമാണ് കോർണർ പി.ടി.എ.
ചാലിയപ്പുറം ഹൈസ്കൂളിൻ്റെ ഈ വർഷത്തെ പന്ത്രണ്ടാമത്തെ കോർണർ പി.ടി.എ.യാണ് കഴിഞ്ഞ ദിവസം എളമരത്ത് നടന്നത്.പി.ടി.എ. പ്രസിഡണ്ട് മുത്തു അദ്ധ്യക്ഷം വഹിച്ചു. വാർഡ് മെമ്പർ ജന്ന ശിഹാബ് യോഗം ഉദ്ഘാടനം ചെയ്തു
സ്കൂൾ ഹെഡ്മാസ്റ്റർ മുസ്തഫ, കെ.പി. ഫൈസൽ മാസ്റ്റർ,കരീം എളമരം, കളത്തിൽ അബ്ദുറഹ്മാൻ, എ.പി. മുനീർ,SMC ചെയർമാൻ ആസിഫ് ,ശകുന്തള ടീച്ചർ, സ്നേഹപ്രഭ എന്നിവർ ആശംസകളർപ്പിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ മുസ്തഫ മാസ്റ്റർ,മികച്ച കർഷകനുള്ള പുരസ്കാരം നേടിയ ഒ.സി. ആലിയെ ചടങ്ങിൽ ആദരിച്ചു.
പ്രദേശത്തെ വിവിധ മൽസരങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ഉപഹാരം നൽകി
Tags:
VAZHAKKAD
