Flash News

Nattu Media

മലബാർ കേന്ദ്രീകരിച്ച് നോമ്പിന് 'ചോറുള്ള പള്ളികള്‍' അറിയാനും വാട്‌സാപ്പ് ഗ്രൂപ്പുകള്‍; ആവേശം പിടിച്ച് കയറിയ പലരും മെസ്സേജ് കണ്ട് ഞെട്ടി


റമദാൻ മാസത്തിൽ ബാച്ചിലേഴ്സ് നേരിടുന്ന പ്രധാന പ്രശ്നമാണ് അത്താഴവും നോമ്പുതുറയും. ഏതാണ്ടെല്ലാ മിക്ക പള്ളികളിലും നല്ല വിഭവസമൃദ്ധമായ നോമ്പുതുറകൾ ഉണ്ട്. ഈത്തപ്പഴം, വിവിധ ജ്യൂസുകൾ, തരിക്കഞ്ഞി, ഫ്രൂട്ട്സ്, എണ്ണക്കടികൾ ഉൾപ്പെടെ അടങ്ങുന്ന വിഭവങ്ങൾ കഴിക്കുന്നതോടെ തന്നെ വയറുനിറയും. കൂടാതെ വിവിധ സന്നദ്ധ സംഘടനകളും മുസ്ലിം സംഘടനകളും സ്ഥാപനങ്ങളും നോമ്പുതുറസമയത്ത് ഭക്ഷണങ്ങൾ വിതരണംചെയ്യുന്നുമുണ്ട്. മാത്രമല്ല, ഇതൊന്നും ലഭിച്ചില്ലെങ്കിലും ഈ സമയത്ത് ഹോട്ടലിലോ കൂൾബാറിലോ കയറി നോമ്പ് തുറക്കാനുള്ള സൗകര്യങ്ങളും ഉണ്ട്.

ഇതിന് പുറമെ തറാവീഹ് (റമദാനിലെ പ്രത്യേക രാത്രി പ്രാർഥന) നിസ്കാരത്തിന് ശേഷം ചീരാകഞ്ഞി വിതരണംചെയ്യുന്ന പള്ളികളും ഉണ്ട്. നോമ്പ് പിടിക്കുന്ന ബാച്ചിലേഴ്‌ിനും യാത്രക്കാർക്കുമെല്ലാം വലിയ അനുഗ്രഹമാണ് ഇതെല്ലാം.

എന്നാൽ അത്താഴമാണ് ബാച്ചിലേഴ്സ് അഭിമുഖീകരിക്കുന്ന വലിയ പ്രശ്നം. കാരണം അത്താഴം ലഭിക്കുന്ന പള്ളികൾ വളരെ ചുരുക്കമാണ്. മാത്രവുമല്ല പുലർച്ചെ തുറന്ന് പ്രവർത്തിക്കുന്ന ഹോട്ടലുകളും കുറവ്. നഗരത്തിന് പുറത്ത് ആണെങ്കിൽ ഒരു ഹോട്ടലും തുറക്കുകയുമില്ല.

നോമ്പ് കാലത്ത് തുറക്ക് പുറമെ ഭക്ഷണം ഉള്ള പള്ളികൾ അറിയാനായി വാട്സാപ്പ് ഗ്രൂപ്പുകൾ തുടങ്ങിയാണ് ഈ പ്രതിസന്ധി നേരിട്ടത്. ചോർ ഉള്ള പള്ളി, ഭക്ഷണമുള്ള പള്ളി, തുറയുള്ള പള്ളി... എന്നിങ്ങനെ പേരിലാണ് ഗ്രൂപ്പുകൾ തുടങ്ങിയത്.

ആദ്യ ദിവസങ്ങളിൽ ഗ്രൂപ്പുകളിൽ ചില പള്ളികളുടെ ലൊക്കേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ വന്നെങ്കിലും പിന്നീട് അവ നിന്നു. ഷെയർചെയ്തുവരുന്ന വിവരങ്ങളിൽ പലതും വ്യാജവും ആയിരുന്നു. ചുരുക്കത്തിൽ നോമ്പിന് 'ചോറുള്ള പള്ളികൾ' അറിയാൻ തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പുകളിൽ 'ചോറുള്ള പള്ളി' മാത്രം ഇല്ല, മറിച്ച് പരസ്യങ്ങൾ മാത്രമാണുള്ളതെന്ന് അംഗങ്ങൾ പരാതി പറയാനും തുടങ്ങി. എന്നാൽ ചിലത് കൊണ്ട്ഉ പകാരം ഉണ്ടായിട്ടുണ്ടെന്നും ഗ്രൂപ്പ്‌ നോക്കി നോമ്പ് തുറന്ന വ്യക്തികൾ പറയുന്നു 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)