കൂളിമാട് : രാജ്യത്ത് മതേതരത്വവും ജനാധിപത്യവും നിലനിർത്തുന്നതിന് വേണ്ടിയുള്ള തെരെഞ്ഞെടുപ്പ് യുദ്ധത്തിന്
സജ്ജരാകണമെന്ന് ജില്ലാ മുസ്ലിം ലീഗ് ഉപാധ്യക്ഷൻ കെ. എ. ഖാദർ മാസ്റ്റർ പ്രസ്താവിച്ചു. കൂളിമാട്ടിൽ 68-ാം ബൂത്ത് യു ഡി എഫ് തെരെഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.എ. മജീദ് ചടങ്ങിൽ അധ്യക്ഷനായി. ടി.വി.ഷാഫി മാസ്റ്റർ, വാർഡ് മെമ്പർ കെ.എ. റഫീഖ്, അബ്ദുല്ല മാനൊടുകയിൽ എൻ എം ഹുസൈൻ സംസാരിച്ചു.
ബൂത്ത് ഭാരവാഹികൾ : സി.എ. അലി ( ചെയർമാൻ),
ഇ.എം.സി. മൊയ്തീൻ(കൺവീനർ), അബ്ദുല്ല മാനൊടുകയിൽ( ട്രഷറർ)
