ചാത്തമംഗലം പഞ്ചായത്ത് 64 (അരയങ്കോട്) യു.ഡി.എഫ് ബൂത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ പഞ്ചായത്ത് യു.ഡി.എഫ് കൺവീനർ അഹമ്മദ് കുട്ടി അരയങ്കോട് ഉദ്ഘാടനം ചെയ്തു. മങ്ങാട്ട് അബ്ദുല്ല അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് ടി. വേലായുധൻ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ.എം. ഹുസ്സയിൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എം. കെ. നദീറ ,പഞ്ചായത്ത് മെമ്പർ ശിവദാസൻ ബംഗ്ലാവിൽ ,പി.സജീവൻ, വി.കെ. അബ്ദുല്ല എന്നിവർ പ്രസംഗിച്ചു. ബൂത്ത് തിരഞെടുപ്പ് കമ്മറ്റി ഭാരവാഹികളായി ഷരീഫ് കാക്കാശ്ശേരി (ചെയർമാൻ) പി. അബ്ദുൽ കരീം (കൺവീനർ ) മഹ്റൂഫ് കളത്തിൽ ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.പി. അബ്ദുൽ കരീം സ്വാഗതവും ടി.കെ. നാസിർ നന്ദിയും പറഞ്ഞു.
Tags:
CHATHAMANGALAM
