വാഴക്കാട് ഗ്രാമപഞ്ചായത്ത് നവീകരിച്ച ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം പ്രസിഡന്റ് സി.വി.സക്കറിയ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഷെരീഫ ചിങ്ങംകുളത്തില്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഫീഖ്അഫ്‌സല്‍, ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തറമ്മല്‍ അയ്യപ്പന്‍കുട്ടി, മെമ്പര്‍മാരായ സി.പി.ബഷീര്‍ മാസ്റ്റര്‍, എം.കെ.നൗഷാദ്, കെ.പി.മൂസക്കുട്ടി, ശിഹാബ്ഊര്‍ക്കടവ്, സരോജിനി, സുഹറ, ജമീല, സെക്രട്ടറി ടി.ടി.ഷോളി, അസിസ്റ്റന്റ് സെക്രട്ടറി ലാലി, ഹെഡ്ക്ലര്‍ക്ക് രൂപേഷ്, അക്കൗണ്ടന്റ് രാജുപടുവില്‍, ക്ലര്‍ക്ക് നിഖില്‍, ഓഫീസ് അറ്റന്റ്മാരായ ശ്രീരാഗ്, ഉഷ എന്നിവര്‍ പങ്കെടുത്തു.
Tags:
VAZHAKKAD
