Flash News

Nattu Media

ചുള്ളിക്കാപറമ്പും പരിസരത്തും മോഷണം പതിവാകുന്നു



ചെറുവാടി
: കൊടിയത്തൂർ പഞ്ചായത്തിലെ ചുള്ളിക്കാപറമ്പ്, ഇടവഴിക്കടവ് ഭാഗങ്ങളിൽ രാത്രിക്കാല മോഷണം പതിവാകുന്നു. കഴിഞ്ഞ ദിവസം പ്രദേശത്തെ ആക്രികടയിൽ നിന്ന് വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ചതായി സ്ഥാപന ഉടമ ചെറുവാടി ലൈവിനോട്‌ പറഞ്ഞു. മുൻപും സമാന സംഭവങ്ങൾ ഇവിടങ്ങളിൽ ഉണ്ടായിട്ടുണ്ടെന്നും പ്രദേശത്ത് പോലീസിന്റെ നേതൃത്വത്തിൽ രാത്രിക്കാല പട്രോളിംഗ് ശക്തമാക്കണമെന്ന് വ്യാപാരികൾ പറയുന്നു.
മുൻപും പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും, റോഡരികിൽ നിർത്തിയിട്ട വാഹനങ്ങളിൽ നിന്നുമായി നിരവധി മോഷണങ്ങൾ നടന്നിരുന്നെങ്കിലും കാര്യമായ അന്വേഷണം നടക്കാത്തത് മൂലം മോഷ്ടാക്കളെ പിടിക്കൂടാന് കഴിയിഞ്ഞിട്ടില്ല.

അതേസമയം മോഷണം നടത്തിയ കടയുടെ ഉടമ മുക്കം പോലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ്

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)