ചൂലൂർ :-എസ് കെ എസ് എസ് എഫ് സ്റ്റേറ്റ് കമ്മിറ്റി യുടെ നേതൃത്വത്തിൽ എല്ലാ വർഷവും റമളാൻ ആദ്യത്തെ വെള്ളിയാഴ്ച നടക്കുന്ന സഹചാരി ഫണ്ട് കളക്ഷൻ ഈ വർഷം മാർച്ച് 15 ന് വെള്ളിയാഴ്ച നടക്കും. എസ് കെ എസ് എസ് എഫ് യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആണ് ഫണ്ട് കളക്ഷൻ നടത്തേണ്ടത്.എൻ.ഐ.ടി മേഖല യിലെ 35യൂണിറ്റുകളിലും സഹചാരി ഫണ്ട് കളക്ഷൻ വിജയിപ്പിക്കുമെന്ന് മേഖല skssf നേതാക്കൾ അറിയിച്ചു.
എസ് കെ എസ് എസ് എഫ് എൻ.ഐ ടി മേഖല പ്രസിഡന്റ് റഹൂഫ് പാറമ്മൽ അധ്യകഷ്യത വഹിച്ച പരിപാടി Skssf സ്റ്റേറ്റ് ഉപാധ്യക്ഷ്യൻ അലി അക്ബർ മുക്കം ഉദ്ഘാടനം ചെയ്തു.മേഖല സഹചാരി ചെയർമാൻ ആഷിക് ചേന്നമംഗല്ലൂർ സ്വാഗതം പറഞ്ഞു. നുഅമാൻ മുക്കം, കരീം നിസാമി, മുദ്ധസിർ ഫൈസി മലയമ്മ, ഇസ്സുദ്ധീൻ പാഴൂർ, സഫറുള്ള കൂളിമാട്, ശുകൂർ പാറമ്മൽ എന്നിവർ സംസാരിച്ചു.

