Flash News

Nattu Media

ആട് ജീവിതം : ചിന്താശകലങ്ങൾ

✒️സഫറുള്ള കൂളിമാട്

ഉമ്മാ
എന്ന വിളിക്കുത്തരം ലഭിക്കാതിരിക്കുമ്പോഴാണ് ശരിക്കും നമ്മൾ ഒറ്റപ്പെടുന്നത്.ബെന്യാമിന്റെ ആട് ജീവിതം സിനിമയായപ്പോൾ നമ്മെ ഏറെ കരയിപ്പിച്ച, ചിന്തിപ്പിച്ച ഒരു വാക്കാണിത്.ആട് ജീവിതത്തിലെ നജീബിന്റെ മാത്രമല്ല നമ്മുടെ ഹൃദയത്തിലും
അഗ്നിയുടെ കനൽ കോരിയിടുന്ന ജീവിത
യാഥാർഥ്യങ്ങളാണിവയെല്ലാം. ഒരു പച്ചയായ മനുഷ്യൻ പ്രവാസി കൂടിയാകുമ്പോൾ തൻ്റെ ഭൂത കാല ഓർമ്മകളാണ്  അദ്ദേഹത്തിന്റെ ഭാവി ഗമനത്തിലേക്കുള്ള ഊർജ്ജമായി മാറുന്നത്.നമ്മുടെയൊക്കെ ജീവിതത്തിലും എവിടെയെല്ലാമൊ ആടു ജീവിതങ്ങളുണ്ട്. ആട് മേയ്ക്കൽ പല പ്രവാചകന്മാരുടെയും തൊഴിലായിരുന്നു. മോശപ്പെട്ട തൊഴിലായി ഒരു കാലത്തും ഇത് വിലയിരുത്തപ്പെട്ടിട്ടില്ല. പക്ഷെ പ്രവാസിയെ സംബന്ധിച്ചിടെത്തോളാം ഈ തൊഴിൽ അത്ര സുഖകരമായ അനുഭവങ്ങളല്ല നൽകുന്നത്. തൊഴിലുടമസ്ഥന്റെ പെരുമാറ്റം, ജോലിയുടെ കാഠിന്യം, ഭക്ഷണം, താമസം, വേതനം മറ്റെല്ലാം വളരെ മോശമാകുന്നു എന്നതായിരിക്കും ഈ തൊഴിൽ പ്രവാസികളിൽ അനിഷ്ടമുണ്ടാക്കുന്നത്. എങ്കിലും ജീവിതത്തിലെ തീക്ഷ്ണമായ അനുഭവങ്ങളിൽ നിന്നും ബാക്കി വെച്ച കുറെയോർമകൾ, നജീബ് ഇന്നനുഭവിക്കുന്ന നിഷ്കളങ്കമായ, ലളിതമായ ആ സഹന ഭൂതകാലത്തെ അടയാളപ്പെടുത്തുന്നു എന്നു വേണം കരുതാൻ . അങ്ങനെ ഭൂതവും ഭാവിയും
കൂടി ഒരു മനുഷ്യായുസ്സിനെ ക്യാൻവാസിൽ പകർത്തിയപ്പോൾ വരും തലമുറക്ക് അതേറെ അത്ഭുതമേറുന്ന പുതിയ പാഠങ്ങൾ നല്കാൻ പര്യാപ്തമായ കഥയായി മാറിയിരിക്കുകയാണ് യഥാർത്ഥത്തിൽ ആടു ജീവിതം .

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)