Flash News

Nattu Media

കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂൾ വർഷാന്ത്യ വിദ്യാഭ്യാസ കാർണിവൽ 'ദ മാജിക് ഇയർ' ശ്രദ്ധേയമായി

കൊടിയത്തൂർ:
കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂൾ  വർഷാന്ത്യ വിദ്യാഭ്യാസ കാർണിവൽ 'ദ മാജിക് ഇയർ' ശ്രദ്ധേയമായി.കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂൾ വർഷാന്ത്യ വിദ്യാഭ്യാസ കാർണിവൽ 'ദ മാജിക് ഇയർ' ശ്രദ്ധേയമായി. പ്രതിഭാദരം, പഠനോത്സവ പ്രദർശനം, സ്കൂൾ ആർട്സ് ,കെ ജി ഫെസ്റ്റ് തുടങ്ങിയ വേറിട്ടതും വൈജ്ഞാനികവുമായ പരിപാടികൾ അരങ്ങേറി. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്റ് എ കെ റാഫി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എം ടി റിയാസ് മുഖ്യാതിഥിയായി. മുൻ പ്രധാനധ്യാപകൻ പി എ ആസാദ് മുഖ്യപ്രഭാഷണം നടത്തി. മാവൂർ ബി ആർ സി ക്ലസ്റ്റർ കോഡിനേറ്റർ കെ പി സഫിയ അനുമോദന ഭാഷണം നടത്തി.

പിടിഎ വൈസ് പ്രസിഡന്റ് ശംസു കുന്നത്ത്, എം പി ടി എ ചെയർപേഴ്സൻ ജുവൈരിയ ശഫ്രീൻ,ഹെഡ് മാസ്റ്റർ ഇൻചാർജ് വി പി ഷമീറ ,സ്കൂൾ ലീഡർ മുഹമ്മദ് ബിഷ്ർ , ഡെപ്യൂട്ടി ലീഡർ സഹൻ മുഹമ്മദ്, കലഹെഡ് മുഹമ്മദ് ഹാദി എന്നിവർ ആശംസകൾ നേർന്നു. വാർഷിക റിപ്പോർട്ട് അവതരണവും പുതിയ സ്കൂൾ പദ്ധതി 'മാന്ത്രിക ചെപ്പ്' സമർപ്പണവും ഫരീദ പൊക്കുന്ന് നിർവഹിച്ചു. സ്കൂൾ പ്രതിഭകൾ, എൽ എസ് എസ് - അൽ മാഹിർ -ഉപജില്ല മേളകൾ വിജയികൾക്കുള്ള ട്രോഫികളും മെമന്റോകളും പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു വിതരണം ചെയ്തു. സീനിയർ അസി. സി അബ്ദുൽ കരീം സ്വാഗതവും എസ് എം സി ചെയർമാൻ ശിഹാബ് തൊട്ടിമ്മൽ നന്ദിയും പറഞ്ഞു.റാഹില ചെറുവാടി, സഫീറ ശഫീഖ്, റസിയ ഫൈസൽ, ലുലു കാമിൽ, ബിന്ദു, സാറ, ഹഫ്സത്ത് എന്നിവർ നേതൃത്വം നൽകി.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)