Flash News

Nattu Media

ചെറുവാടി പൊറ്റമ്മൽ വയലിൽ ക്വാറി വെയിസ്റ്റ് തട്ടി: കുടിവെള്ള പദ്ധതികൾക്കും നെൽകൃഷിക്കും ഭീഷണി


ചെറുവാടി
: വാഴകൃഷി ചെയ്യുന്ന വയലിൽ ക്വാറി വെയിസ്റ്റായ സ്ലറി തട്ടിയത് ഭീഷണിയാവുന്നു. കൊടിയത്തൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽപെട്ട പൊറ്റമ്മൽ - മുള്ള മട റോഡരികിലെ വയലിലാണ് 3 ലോഡ് സ്ലറി തട്ടിയത്. എടപ്പറ്റയിൽ നിന്നാരംഭിച്ച് ചെറുവാടി പുഴയിൽ ചേരുന്ന തോടിനോട് ചേർന്ന ഭാഗത്താണ് ഇത് തട്ടിയത്. ഇതോടെ ആദ്യ മഴയിൽ തന്നെ സ്ലറി ഒലിച്ചിറങ്ങി പ്രദേശത്തെ നെൽവയലുകളെയടക്കം ബാധിക്കും. തോടിനോടു ചേർന്നുള്ള കുടിവെള്ള പദ്ധതികൾക്കും ഇത് ഭീഷണിയാണ്. സ്ലറി തട്ടിയതിന് സമീപമാണ് ഗ്രാമപഞ്ചായത്തിൻ്റെയും കൃഷി വകുപ്പിൻ്റെയുമൊക്കെ നേതൃത്വത്തിൽ ലക്ഷങ്ങൾ മുടക്കി അടുത്തിടെ തോട് നവീകരിച്ചത്.ഈ തോട്ടിലേക്ക് തന്നെയാവും സ്ലറി ഒലിച്ചിറങ്ങുന്നത്. സഹകരണ സംഘങ്ങൾ, ക്ലബുകൾ, വിദ്യാത്ഥികൾ തുടങ്ങിയവർ സ്ഥിരമായി നെൽകൃഷി ചെയ്യുന്ന പുഞ്ചപ്പാടത്തിനും സ്ലറി ഭീഷണിയാവും.
വയലിലേക്ക് വഴി നിർമ്മിക്കാനാണ് സ്ലറി തട്ടിയതെന്നാണ് ഉടമകളുടെ വിശദീകരണമെങ്കിലും പ്രദേശത്ത് ഹാൻ്റ് റെയിൽ നിർമ്മിച്ചതിനാൽ ഈ ഭാഗത്ത് കൂടി വഴി നിർമ്മിക്കാനും സാധിക്കില്ല. വാർഡ് മെമ്പറെ ഉൾപ്പെടെ അറിയിച്ചങ്കിലും നടപടി സ്വീകരിച്ചില്ലന്നും പരാതിയുണ്ട്

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)