Flash News

Nattu Media

മാട്ടുമുറിയില്‍ കുടിവെള്ളമില്ല; നാട്ടുകാര്‍ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുന്നു


കൊടിയത്തൂര്‍
: കുടിവെള്ളക്ഷാമം രൂക്ഷമായ മൂന്നാം വാര്‍ഡിലെ മാട്ടുമുറി ഉള്‍പ്പെടുന്ന പ്രദേശത്തുകാര്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ കുടിവെള്ള പദ്ധതി മുടങ്ങിയിട്ട് മാസങ്ങളായി. ജനങ്ങളുടെ മൗലികാവകാശമായ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. 
ഉപഭോക്താക്കളുടെയും നാട്ടുകാരുടെയും യോഗത്തില്‍ സമരപരിപാടികള്‍ക്ക് രൂപം നല്‍കി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് നിവദേനം സമര്‍പ്പിക്കും.
കുടിവെള്ള പദ്ധതിയെന്ന പേരില്‍ രണ്ട് പദ്ധതികള്‍ ഉദ്ഘാടനം ചെയ്തിട്ടുണ്ടെങ്കിലും ഉപയോഗശൂന്യമാണ്. മൂന്ന് വര്‍ഷംമുമ്പ് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥാപിച്ച താല്‍കാലിക കുടിവെള്ള പദ്ധതിയാണിപ്പോള്‍ ജനങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. 
 കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ ഉള്‍പ്പടെ വിവിധ സമര പരിപാടികള്‍ക്ക് രൂപം നൽകി. ശ്രീജ മാട്ടുമുറി അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് ശംസുദ്ദീന്‍ ചെറുവാടി ഉദ്ഘാടനം ചെയ്തു. റഫീഖ് കുറ്റിയോട്ട്, സാലിം ജീറോഡ്, ജ്യോതി ബസു, രാജു, പ്രമിത, സാജിത, ഗഫൂര്‍, കെ.ടി മജീദ് മാസ്റ്റര്‍, ആയിഷ എന്നിവര്‍ സംസാരിച്ചു. സജീഷ് സ്വാഗതവും നൗഷാദ് മാട്ടുമുറി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)