കൂളിമാട് : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് അഞ്ചാം തരം പൊതു പരീക്ഷയിൽ ടോപ് പ്ലസ് നേടിയ നിർവൃതിയിലാണ് കൂളിമാട്ടിലെ കെ.നജാ ഫാത്തിമ. രണ്ട് വിഷയങ്ങളിൽ നൂറ് ശതമാനം മാർക്ക് ഉൾപ്പെടെ മൊത്തം അഞ്ച് വിഷയങ്ങളിലായി 500 ൽ 492 മാർക്ക് വാങ്ങിയാണ് ഈ വിദ്യാർത്ഥിനി നേട്ടം കൈവരിച്ചത്. കൂളിമാട് തഅലീമുൽ ഔലാദ് വിദ്യാർത്ഥിനിയും കുന്നത്ത് മുജീബ് -നസീറ ദമ്പതികളുടെ പുത്രിയുമാണ്. പാഠ്യേതര വിഷയങ്ങളിലും മിടുക്കിയായ നജാ ഫാത്തിമ ഇതേ മദ്രസയിലെ അൽ ബിർറ് ഇസ്ലാമിക് പ്രീ സ്കൂൾ പൂർവ
വിദ്യാർത്ഥിനി കൂടിയാണ്.
