Flash News

Nattu Media

കൊടിയത്തൂരില്‍ ജപ്പാന്‍ ജ്വരം ;പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി



കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡില്‍  ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചതിനെ തുടർന്ന് ചെറുവാടി സി.എച്ച്. സി മെഡിക്കൽ ഓഫീസറുടെ  നിർദ്ദേശ പ്രകാരം പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി.
മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന ഈ രോഗം മനുഷ്യരിലേക്കും അപൂർവമായി പകരുന്ന രോഗമാണ്.
ക്യുലക്സ് വർഗ്ഗത്തിൽപ്പെട്ട കൊതുകുകൾ  ആണ് ഈ രോഗം പരത്തുന്നത്. ഊർജ്ജിതമായ കൊതുക് കൂത്താടി ഉറവിട നശീകരണം ആണ് പ്രതിരോധ പ്രവർത്തനത്തിന്റെ പ്രധാന മാർഗ്ഗം.പനി, തലവേദന മറ്റു അസ്വാസ്ഥ്യങ്ങൾ ഉള്ളവർ സ്വയം ചികിത്സിക്കാതെ ആശുപത്രിയിൽ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിയിച്ചു.മെഡിക്കൽ ഓഫീസർ ഡോ. മനുലാൽ പ്രദേശം സന്ദർശിക്കുകയും  പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.പ്രദേശത്ത് പനി ബാധിച്ചവരുടെ വിവരങ്ങളും മറ്റും ശേഖരിക്കുകയും കൊതുക് കൂത്താടി ഉറവിട നശീകരണവും പൊതുജന ബോധവൽക്കരണവും നടത്തി. ചെറുവാടി സി എച്ച് സി യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ  ദീപിക ജെ പി എച്ച് എൻ ഖദീജ ,രാധിക എന്നിവർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു.ആശാവർക്കർമാർ എം എൽ എസ് പി മാർ വളണ്ടിയർമാർ എന്നിവർ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി . പ്രതിരോധ നടപടികൾക്കായി ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റും  പ്രദേശം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)