Flash News

Nattu Media

വിജിലൻസ് അന്വേഷണം ആരംഭിച്ചു


കെട്ടാങ്ങൽ
:-ചാത്തമംഗലം പഞ്ചായത്ത് സി.ഡി.എസ് ഓഫീസിൽ വിജിലൻസ് റൈഡ് ആരംഭിച്ചു.വ്യാജ രേഖ ചമ്മച്ച് കുടുംബ ശ്രീ ലോണിന്റ മറവിൽ സിഡി എസ് ചെയർ പേഴ്സണും, മറ്റു സി.ഡി.എസ് അംഗങ്ങളും ഇരുപത് ലക്ഷം രൂപ വക മാറ്റി ചിലവഴിച്ചു,എന്ന പരാതി നിലനിൽക്കേയാണ് ഈ അന്വേഷണം. നിലവിൽ പഞ്ചായത്തിൽ എസ് ബി ഐ,കനറ ബാങ്ക് അടക്കമുള്ള ബാങ്കുകളിൽ നിന്നും നാൽപത്തേഴിൽ അധികം ലോണുകൾ കുടുംബശ്രീ യുടെ കീഴിൽ പഞ്ചായത്തിൽ പാസ്സാക്കിയിട്ടുണ്ട്. ഇതിൽ എല്ലാം സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് ചാത്തമംഗലം മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി വിജിലൻസിന് പരാതി നൽകിയിട്ടുണ്ട്. ചാത്തമംഗലം പഞ്ചായത്ത്‌ യു.ഡി എഫ് കമ്മിറ്റി യും ഈ വിഷയത്തിൽ സമരം നടത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)