ഫോട്ടോ: ചാത്തമംഗലം പഞ്ചായത്ത് കട്ടാങ്ങൽ മേഖല തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് എം എ റസാക്ക് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.
കെട്ടാങ്ങൽ : ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യ മുന്നണി അധികാരത്തിൽ വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് എം എ റസാക്ക് മാസ്റ്റർ പറഞ്ഞു.ചാത്തമംഗലം പഞ്ചായത്ത് കെട്ടാങ്ങൽ മേഖല യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ എൻ പി ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.കൺവീനർ ടി.കെ സുധാകരൻ സ്വാഗതം പറഞ്ഞു. നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ കെ. മൂസ്സ മൗലവി ജനറൽ കൺവീനർ ദിനേശ് പെരുമണ്ണ, നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻ പി ഹംസ മാസ്റ്റർ, അഹമ്മദ് കുട്ടി അരയൻകോട്, എ കെ ഇബ്രാഹിം ഹാജി, അരവിന്ദൻ നെച്ചുളി, എം കെ അജീഷ് ഒ. അശോകൻ,കുഞ്ഞിമരക്കാർ മലയമ്മ,ജബ്ബാർ മലയമ്മ,പി. കെ. ഹക്കീം മാസ്റ്റർ, സിബി ശ്രീധരൻ സജീവൻ പൂളക്കോട്, ബാബു കൊളാച്ചാലിൽ, എൻ കെ സുരേഷ്,സിദ്ദീഖ് മാസ്റ്റർ കള്ളൻ തോട്, ബുഷ്റ പാലക്കുറ്റി,ബൈജു ചാത്തമംഗലം, ഹമീദ് മലയമ്മ എന്നിവർ സംസാരിച്ചു.