Flash News

Nattu Media

ഹജ്ജ് സാങ്കേതിക പഠന ക്ലാസ് നാളെ (ശനി) നോളജ് സിറ്റിയില്‍


കൊടുവള്ളി, തിരുവമ്പാടി നിയോജക മണ്ഡലങ്ങളില്‍ നിന്ന് ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള ഒന്നാംഘട്ട സാങ്കേതിക പഠന ക്ലാസ്സാണ്് നാളെ നടക്കുന്നത്

താമരശ്ശേരി : സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് തെരഞ്ഞെടുക്കപ്പെട്ട കൊടുവള്ളി, തിരുവമ്പാടി നിയോജക മണ്ഡലങ്ങളിലെ  ഹാജിമാര്‍ക്കുള്ള ഒന്നാംഘട്ട സാങ്കേതിക പഠന ക്ലാസ് നാളെ (ശനിയാഴ്ച) കൈതപ്പൊയില്‍ മര്‍കസ് നോളജ് സിറ്റിയില്‍ വെച്ച് നടക്കും.

പരിശീലന പരിപാടിയുടെ ഉദ്ഘാടനം രാവിലെ ഒമ്പത് മണിക്ക് സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി നിര്‍വഹിക്കും. ചടങ്ങില്‍ ജനപ്രതിനിധികളും ഹജ്ജ് കമ്മറ്റി അംഗങ്ങളും ഹജ്ജ് ഒഫീഷ്യല്‍സും സംബന്ധിക്കും.

തിരുവമ്പാടി, കൊടുവള്ളി നിയോജക മണ്ഡലങ്ങളില്‍ നിന്നും സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവരും ഒന്ന്  മുതല്‍  രണ്ടായിരം വരെ വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുമാണ് ക്ലാസില്‍ പങ്കെടുക്കേണ്ടത്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് മണ്ഡലം ട്രൈനിംഗ് ഓര്‍ഗനൈസര്‍മാരുമായി ബന്ധപ്പെടാമെന്ന് സംഘാടകര്‍ അറിയിച്ചു.

കൊടുവള്ളി : എന്‍ പി സൈതലവി  9495858962

തിരുവമ്പാടി : മയൂരി അബുഹാജി   9495636426

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)