നടന്‍ ഡാനിയല്‍ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. നെഞ്ചുവേദനയെ തുടര്‍ന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച അദ്ദേഹത്തിന്റെ വസതിയില്‍ നടക്കും.
കമല്‍ ഹാസന്റെ 'മരുതനായക'ത്തില്‍ യൂണിറ്റ് പ്രൊഡക്ഷന്‍ മാനേജറായാണ് സിനിമാ രംഗത്തേക്കുള്ള പ്രവേശനം. ടെലിവിഷന്‍ സീരിയലിലൂടെയാണ് അഭിനയത്തിലേയ്ക്ക് ചുവടുവെച്ചത്. തമിഴിന് പുറമെ മലയാളം, കന്നഡ ഭാഷകളിലും വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ താരമാണ് ബാലാജി.
വേട്ടയാട് വിളയാട്, വട ചെന്നൈ, മായവന്‍, ഭൈരവ തുടങ്ങിയവയാണ് ശ്രദ്ധേയമായ തമിഴ് ചിത്രങ്ങള്‍. ബ്ലാക്ക്, ഭഗവാന്‍, ഡാഡി കൂള്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും ശ്രദ്ധനേടി.
Tags:
KERALA
