Flash News

Nattu Media

ബോംബ് രാഷ്ട്രീയം സി.പി.എം അവസാനിപ്പിക്കണം




കെട്ടാങ്ങൽ
:
കണ്ണൂർ പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ ഒരു സിപിഎം പ്രവർത്തകൻ മരിക്കുകയും,സിപിഎം  പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം സിപിഎം ന്റെ ഗുണ്ടാ രാഷ്ട്രീയത്തിന്റെ തുടർച്ചയാണ്. അത് സാംസ്‌കാരിക കേരളത്തിന്‌ അപമാനമാണ് എന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കൌൺസിൽ അംഗം ഹക്കീം മാസ്റ്റർ കള്ളൻതോട് പ്രസ്ഥാവിച്ചു. ചാത്തമംഗലം പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് ലീഡേഴ്‌സ് ഇലക്ഷൻ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് യു.ഡി.എഫ് സ്ഥാനാർഥി എം കെ. രാഘവന്റെ പ്രചരണ പരിപാടി വിജയിപ്പിക്കണമെന്നും ചാത്തമംഗലം പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് അഭ്യർത്ഥിച്ചു. സഫറുള്ള കൂളിമാട് അധ്യക്ഷ്യത വഹിച്ച യോഗത്തിൽ ഫാസിൽ കള്ളൻതോട് സ്വാഗതം പറഞ്ഞു.മുസ്ലിം യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി കുഞ്ഞി മരക്കാർ മലയമ്മ, റഹൂഫ് മലയമ്മ, സിദ്ധീഖ് ഈസ്റ്റ്‌ മലയമ്മ, അഷ്‌റഫ്‌ കള്ളൻതോട്, അക്ബർ പുള്ളാവൂർ, അലി മുണ്ടോട്ട്, കെ സി വി. സ്വാദിക്, ആസിഫ് കള്ളൻതോട് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)