Flash News

Nattu Media

ചെറിയ പെരുന്നാളിനെ വരവേൽക്കാൻ സൗദി അറേബ്യ

വെടിക്കെട്ടും കച്ചേരിയും നാടകങ്ങളുമായി ചെറിയ പെരുന്നാൾ ആഘോഷത്തിനൊരുങ്ങി സൗദി അറേബ്യ. പതിവുപോലെ ഇത്തവണയും പൊതുവിനോദ അതോറിറ്റിക്ക് കീഴിൽ വിപുലമായ കലാസാംസ്കാരിക വിനോദ പരിപാടികളാണ് ഒരുങ്ങുന്നത്. ‘ഈദുൽ ഫിത്വർ 2024’ ആഘോഷം സംബന്ധിച്ച വിശദാംശങ്ങളടങ്ങിയ ബുക്ക്ലെറ്റ് അതോറിറ്റി പുറത്തിറക്കി. 

വെടിക്കെട്ട്, സംഗീതകച്ചേരികൾ, നാടകങ്ങൾ തുടങ്ങിയ വിവിധ പരിപാടികളാണ് അരങ്ങേറുന്നത്. https://t.co/NjW38iuUYz എന്ന ലിങ്ക് വഴി ഈദ് പരിപാടികളുടെ ബുക്ക്‌ലറ്റ് കാണാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും.

രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ഈദ് ആഘോഷിക്കുന്നതിനായി രാത്രി ഒമ്പതിന് കരിമരുന്ന് പ്രയോഗം നടത്തും. ജിദ്ദയിൽ രണ്ടു ദിവസമാണ് വെടിക്കെട്ട്. വിവിധ അറബ് രാജ്യങ്ങളിൽനിന്നുള്ള നിരവധി പ്രതിഭകളും കലാസംഘങ്ങളും അവതരിപ്പിക്കുന്ന നാടകങ്ങളാണ് പ്രധാനമായും അരങ്ങേറുക. ഏപ്രിൽ 14 ന് റിയാദ് ബോളിവാർഡ് സിറ്റിയിലെ മുഹമ്മദ് അൽ അലി തിയേറ്ററിൽ ‘അയൽക്കാരൻ’ എന്ന നാടകം അരങ്ങേറും. ഏപ്രിൽ 13 ന് ജിദ്ദയിലെ ബാറ്റർജി കോളജ് തിയേറ്റർ ‘ദി റെഡ് ബോക്സ്’ എന്ന നാടകത്തിനും അരങ്ങാവും. 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)