Flash News

Nattu Media

വെള്ളലശേരി മേഖല യുഡിവൈഎഫ് കൺവെൻഷൻ നടത്തി


കൂളിമാട്
കോഴിക്കോട് പാർലിമെന്റ് യു ഡി എഫ് സ്ഥാനാർഥി എം കെ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായി  യുഡിവൈഎഫ് വെള്ളലശേരി മേഖല കൺവെൻഷൻ എരഞ്ഞിപ്പറമ്പ്  അമ്പലപ്പൊറ്റ് അബ്ദുസ്സലാമിന്റെ വീട്ടിൽ മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി മൊയ്‌ദീൻ കോയ ഉദ്ഘാടനം ചെയ്തു. 



സഫറുള്ള കൂളിമാട് അധ്യക്ഷ്യത വഹിച്ച പരിപാടിയിൽ ഇ. പി ഫൈജാസ് സ്വാഗതം പറഞ്ഞു. യൂത്ത് കോൺഗ്രസ്‌ കുന്നമംഗലം മണ്ഡലം പ്രസിഡന്റ്‌ അസീസ് മാവൂർ മുഖ്യാഥിതിയായിരുന്നു. എൻ എം. ഹുസൈൻ,ഷമീർ പാഴൂർ,കെ സി ഇസ്മായിൽ,കെ എ.റഫീഖ്, വി. മജീദ്, ഫഹദ് പാഴൂർ, അരുൺ ലാൽ, സജീർ മാസ്റ്റർ, അനൂപ്, അബ്ദുസ്സലാം, ജിയാദ്, ഫഹദ് കൂളിമാട്,വിഷ്ണു വെള്ളലശേരി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)