Flash News

Nattu Media

ഇഫ്താർ മീറ്റും, അവാർഡ് ദാനവും


അമ്പലക്കണ്ടി റഹ്മാ കൾച്ചറൽ സെന്റർ  ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും സമസ്ത പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് ദാനവും നടന്നു. റഹ്മ പ്രസിഡണ്ട് കെ എം മൂസയുടെ അധ്യക്ഷതയിൽ ദാറുൽ ഹിദായ ഇസ്ലാമിക് അക്കാദമി  കുട്ടമ്പൂർ പ്രിൻസിപ്പാൾ കെപി ഇബ്രാഹിം ഫൈസി ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള അവാർഡ് ദാനം, സമസ്ത മണ്ഡലം പ്രസിഡണ്ട്  ഹുസൈൻ ബാക്കവി നിർവഹിച്ചു.അബ്ദുല്ല റാഷിദ് കുട്ടമ്പൂർ മുഖ്യപ്രഭാഷണം നടത്തി. സദർ മുഅല്ലിം അബ്ദുറഹ്മാൻ മുസ്ലിയാർ പിലാശ്ശേരി, യുപി സിദ്ധീഖ് ദാരിമി, വി പി അബ്ദുള്ള മുസ്‌ലിയാർ, സിദ്ദീഖ് ഫൈസി ജാറം കണ്ടി, റഫീനത്തുള്ള ഖാൻ, അഡ്വക്കറ്റ് സൽമാൻ, ഇ കെ മുഹമ്മദലി, ടി അലി ഹാജി, നേരോത്ത് മുഹമ്മദ്‌ ഹാജി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. റഹ്മ ജനറൽ സെക്രട്ടറി എൻ സി അബു സ്വാഗതവും, സെക്രട്ടറി കെ കെ ജലീൽ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)