Flash News

Nattu Media

മഅ്ദനിയുടെ ആരോഗ്യനിലയിൽ പുരോഗതി


 പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. കടുത്ത ശ്വാസ സംബന്ധമായ അസുഖം മൂലം തീവ്രപരിചരണ വിഭാഗത്തിലായിരുന്ന മഅ്ദനിയെ ഇന്ന് മുറിയിലേക്ക് മാറ്റി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് അദ്ദേഹം ചികിത്സ തേടിയത്.

ചികിത്സയിലായിരുന്ന മഅ്ദനി കടുത്ത ശ്വാസതടസത്തെ തുടർന്ന് ഒരാഴ്ചയോളം വെന്റിലേറ്ററിലായിരുന്നു. ഹൃദയ സംബന്ധമായ പരിശോധനകളുടെ ഭാഗമായി മഅ്ദനിയെ ആൻജിയോഗ്രാമിന് വിധേയമാക്കിയിരുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളില്ലെന്നാണ് ആൻജിയോഗ്രാം ടെസ്റ്റിന് ശേഷം ഡോക്ടർമാർ അറിയിച്ചത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)