Flash News

Nattu Media

പന്നിക്കോട് വിഷുതലേന്ന് മദ്യ-മയക്കു മരുന്ന് മാഫിയയുടെ അഴിഞ്ഞാട്ടം


പന്നിക്കോട്
: വിഷുതലേന്ന് മദ്യമയക്ക് മരുന്ന് മാഫിയ മണിക്കൂറുകളോളം പന്നിക്കോട് അങ്ങാടിയിൽ അഴിഞ്ഞാടിയപ്പോൾ വൻ ദുരന്ത മൊഴിവായത് തലനാരിഴക്ക്. 
രാത്രി 9.30 ഓടെയാണ് പന്നിക്കോട് അങ്ങാടിയിൽ ലൗഡ് സ്പീക്കറിൻ്റെ സഹായത്തോടെ പാട്ടും ഡാൻസും ആരംഭിച്ചത്. പന്നിക്കാേട്ടുകാർക്ക് പുറമെ മുക്കം, കൊടിയത്തുർ തുടങ്ങിയ സ്ഥലങ്ങളിലുള്ളവരുടേയും നേതൃത്വത്തിലായിരുന്നു പ്രകടനങ്ങൾ.
ഇതിനോടൊപ്പം അങ്ങാടിയുടെ മധ്യത്തിൽ വെച്ച് തന്നെ നൂറ് കണക്കിന് പടക്കങ്ങളും പൊട്ടിക്കുന്നുണ്ടായിരുന്നു.പ്രായപൂർത്തിയാവാത്തവർ ഉൾപ്പെടെ 20 ഓളം പേരാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. 
 അതിനിടെ ഒരാൾ പി.കെ കൂൾബാറിലേക്ക് പടക്കമെറിഞ്ഞതോടെ ബേക്കറിക്ക്
തീപിടിക്കുകയും തൊട്ടടുത്ത് കട വ്യത്തിയാക്കുന്നവരുടേയും
 നാട്ടുകാരുടെയും നേതൃത്വത്തിൽ തീ കെടുത്തുകയും ചെയ്തു. എന്നാൽ അൽപ്പസമയത്തിന് ശേഷം കടയുടമ നടത്തിയ പരിശോധനയിൽ തീ പടരുന്നത് കാണുകയും പിന്നീട് തീ പൂർണ്ണമായും അണക്കുകയുമായിരുന്നു. തീ വീണ്ടും പടരുന്നത് കടയുടമയുടെ ശ്രദ്ധയിൽ പെട്ടില്ലായിരുന്നങ്കിൽ വലിയ ദുരന്തത്തിന് കാരണമായേനെ. 
അതിനിടെ കടയുടമയെ വിളിച്ചു വരുത്തിയത് തൊട്ടടുത്ത കടക്കാരാണന്ന് പറഞ്ഞ് ലഹരി മാഫിയ കടയിലെ ജീവനക്കാരെ ക്രൂരമായി മർദിക്കുകയായിരുന്നു. മർദനത്തിൽ സാരമായി പരിക്കേറ്റ പന്നിക്കോട് സ്വദേശികളായ സഫീർ, ബാസിത് എന്നിവർ ചികിത്സയിലാണ്. എന്നാൽ 
മൂന്ന് മണിക്കൂറോളം നേരത്തെ അഭ്യാസ പ്രകടനത്തിന് ശേഷവും പോലീസ് വിവരമറിഞ്ഞിരുന്നില്ല. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിന് ശേഷം സ്ഥലത്തെത്തിയ പോലീസ് ഇവരെ വിരട്ടി ഓടിക്കുകയായിരുന്നു. 


പോലീസ് അനാസ്ഥയുടെ ഉത്തമ ഉദാഹരണം

പന്നിക്കോടും പരിസര പ്രദേശങ്ങളിലും വർഷങ്ങളായി ലഹരി മാഫിയ അഴിഞ്ഞാടിയിട്ടും മുക്കം പോലീസിൻ്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാവാത്തതാണ് വിഷുതലേന്ന് പന്നിക്കോട് അങ്ങാടിയിലുണ്ടായ അനിഷ്ട സംഭവങ്ങൾക്ക് കാരണമായത്. പന്നിക്കോട്ടെ കലാകായിക സാംസ്കാരിക ജീവകാരുണ്യ സംഘടനയായ പാസ്കോയുടെ നേതൃത്വത്തിൽ ഉൾപ്പെടെ നേരിട്ട് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
പന്നിക്കോട് കെ.എസ്.ഇ.ബി ഓഫീസിന് എതിർവശത്തെ ഗ്രൗണ്ട്, തുറക്കൽ ഭാഗം, എടപ്പറ്റ റോഡ്, പഴം പറമ്പ് ഭാഗങ്ങളിലാണ് ലഹരി മാഫിയ പ്രധാനമായും കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നത്.ദിവസം ലക്ഷക്കണക്കിന് രൂപയുടെ കഞ്ചാവ്, എം.ഡി.എം.എ, വിദേശമദ്യം എന്നിവയുടെ വിൽപ്പനയാണ് പന്നിക്കോട് അങ്ങാടിയിൽ മാത്രം നടക്കുന്നത്.
 എന്നാൽ പോലീസ് അനാസ്ഥ തുടരുകയാണ്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)